മുത്തപ്പന്‍മല അഥവാ പയംകുറ്റിമല, വടകര, കോഴിക്കോട്
ഇത് പയംകുറ്റി മല,
വടകര പട്ടണത്തില്‍ നിന്നും വെറും അഞ്ചു കിലോമിറ്ററുകള്‍ മാത്രം ദൂരത്തിലുള്ള ഒരു മല.
വടകരയുടെയും, സമീപ പ്രദേശങ്ങളുടെയും ഭംഗി കുറച്ചു ഉയരത്തില്‍ ഇരുന്നു ആസ്വദിക്കാന്‍ ഇതുപോലൊരു സ്ഥലം വേറെ കാണില്ല....
അത്രയ്ക്ക് മനോഹരമാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍...!!
ശുദ്ധ വായുശ്വസിച്ചിരിക്കാവുന്ന മനോഹരമായ ഒരിടം....
ആകാശവും,കടലും, പച്ചപ്പുകളും, കുന്നും മലകളുമൊക്കെ മതിവരുവോളം കണ്ട് ആസ്വദിച്ചിരിക്കാവുന്ന ഒരു മനോഹരമായ സ്ഥലം....
വടകരയുടെയും, സമീപ പ്രദേശങ്ങളുടെയും ഭംഗി കുറച്ചു ഉയരത്തില്‍ ഇരുന്നു ആസ്വദിക്കാന്‍ ഇതുപോലൊരു സ്ഥലം വേറെ കാണില്ല....
അത്രയ്ക്ക് മനോഹരമാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍...!!
ശുദ്ധ വായുശ്വസിച്ചിരിക്കാവുന്ന മനോഹരമായ ഒരിടം....
ആകാശവും,കടലും, പച്ചപ്പുകളും, കുന്നും മലകളുമൊക്കെ മതിവരുവോളം കണ്ട് ആസ്വദിച്ചിരിക്കാവുന്ന ഒരു മനോഹരമായ സ്ഥലം....
പയംകുറ്റി മലയില്‍ നിന്നുള്ള ഒരു ദൃശ്യം...
ഈ മലയില്‍ നിന്നും നോക്കിയാല്‍ അങ്ങ് ദൂരെ പടിഞ്ഞാറു അറബികടലും, കടലിലുള്ള വെള്ളിയാംകല്ലും, വടകര പട്ടണവും,
പിന്നെ തെക്ക് പടിഞ്ഞാറായി മണിയൂര്‍ നവോദയ വിദ്യാലയവും, തിക്കൊടി ലൈറ്റ് ഹൌസും,
കിഴക്ക് ഭാഗത്തായി മേമുണ്ടയും, അതും കഴിഞ്ഞു അങ്ങ് ദൂരെ വയനാടന്‍ മലനിരകളും,
വടക്ക് ഭാഗത്തായി മടപ്പള്ളി കോളേജും, മാഹിയുടെ കുറച്ചു ഭാഗങ്ങളും, വില്യാപ്പള്ളി വലിയമലയും നമുക്ക് കാണാം....
വളരെ മനോഹരമായ ഒരു കാഴ്ചയാണത്.
രസകരമായ ഒരു കാഴ്ച, പടിഞ്ഞാറ് കടല്‍ കാണുന്നത് തെങ്ങിന്‍ തോപ്പുകള്‍ക്കൊക്കെ മുകളിലായിട്ടാണ്.... ഇപ്പോള്‍ കടലിങ്ങു ഇറങ്ങി വരുമെന്ന രീതിയില്‍....
ഈ മലയുടെ പേരിന്റെ കൂടെ ഉള്ളത് പോലെ ഇവിടെ ഒരു മുത്തപ്പന്‍ ക്ഷേത്രമുണ്ട്.
നാട്ടുകാരുടെ എല്ലാവരുടെയും ഒത്തൊരുമയോടെ ആണ്ടില്‍ മുടങ്ങാതെ ഉല്‍ത്സവം നടക്കുന്ന ഒരു ക്ഷേത്രം.....
നാട്ടുകാരുടെ എല്ലാവരുടെയും ഒത്തൊരുമയോടെ ആണ്ടില്‍ മുടങ്ങാതെ ഉല്‍ത്സവം നടക്കുന്ന ഒരു ക്ഷേത്രം.....
ശ്രീ മുത്തപ്പന്‍ ക്ഷേത്രം
ഇവിടെ എത്തിച്ചേരാന്‍ വടകര പുതിയ ബസ്‌സ്ടാന്റില്‍ നിന്നും കിഴക്ക് ഭാഗത്തേക്കുള്ള തിരുവള്ളൂര്‍ - പേരാമ്പ്ര റോഡില്‍ ഏകദേശം നാല് കിലോമീറ്ററുകള്‍ സഞ്ചരിച്ചു കുട്ടോത്ത് പ്രദേശം കഴിഞ്ഞു, ഇല്ലത്ത്താഴ എത്തുമ്പോള്‍ റോഡിന്‍റെ ഇടതു ഭാഗത്ത് ചേര്‍ന്ന് ഒരു ക്ഷേത്രഭണ്ടാരവും, മുത്തപ്പന്‍ മലയിലേക്കുള്ള വഴി എന്ന് കാണിക്കുന്ന ഒരു ബോര്‍ഡും കാണാം.
ഈ ചെറിയ റോഡില്‍ ഏകദേശം ഒരു കിലോമിറ്റെര്‍ സഞ്ചരിച്ചാല്‍ നമുക്ക് മുത്തപ്പന്‍ മലയുടെ അടിവാരത്തെത്താം. കുത്തനെയുള്ള കയറ്റങ്ങളും വളവുതിരിവുകളുമുള്ള ഒരു റോഡ് ആണിത്.
ഇവിടെ എത്താനുള്ള വേറൊരു വഴി വടകര അടക്കാത്തെരുവില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള റോഡ് വഴി ആശുപത്രി കഴിഞ്ഞു, പുതിയാപ്പും കഴിഞ്ഞു മുന്‍പോട്ടുപോയാല്‍ മക്കൂല്‍പീടികയില്‍ നിന്നും വലതു ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ കാവില്‍ റോഡില്‍ എത്താം. ഈ റോഡിലും മുന്‍പ് സൂചിപ്പിച്ചത് പോലുള്ള ഒരു ബോര്‍ഡ് ഉണ്ട് , മുത്തപ്പന്‍മലയിലേക്കുള്ള വഴി കാണിച്ചു തരാന്‍ വേണ്ടി. മാക്കൂല്‍പീടികയില്‍ നിന്നും ലോകനാര്‍ക്കാവിലെക്കുള്ള ഈ വഴിയിലാണ് വടകരയിലെ പ്രശസ്തമായ ആയുര്‍വേദ മരുന്ന് നിര്‍മ്മാദാക്കളായ സിദ്ധസമാജത്തിന്റെ ആസ്ഥാനം. ലളിത ജീവിതം നയിക്കുന്ന, കൂട്ടമായി ജീവിക്കുന്ന സിദ്ധസ്വാമിമാരുടെ ആസ്ഥാനം.
ഏക്കറുകളോളം നീണ്ടുകിടക്കുന്ന ഈ ആസ്ഥാനം പൂര്‍ണ്ണമായും വലിയ ചുറ്റുമതിലുകള്‍ കൊണ്ട് സംരക്ഷിച്ചിരിക്കുന്നു... ഈ മതിലിനുള്ളില്‍ സിദ്ധവിദ്യ സ്വീകരിച്ച സ്വാമിമാരുടെ താമസസ്ഥലവും, പ്രാര്‍ത്ഥനാമന്ദിരവും, ആയുര്‍ വേദ മരുന്നുകള്‍ ക്ക് വേണ്ട ചെടികളുടെ വലിയത്തോട്ടങ്ങളും പിന്നെ സിദ്ധവിദ്യയെ കുറിച്ചു പറഞ്ഞു തരുന്ന ഒരു വലിയ ഗാലെറിയും ഉണ്ട്. ഇവിടെ നിന്നും നമുക്ക് ഇവരുടെ പ്രസിദ്ധീകരണങ്ങള്‍ വാങ്ങാവുന്നതാണ്. വളരെ തുച്ചമായ പൈസയാണ് ഇതിനു ഇടാക്കുന്നത്...!!
എല്ലാ വര്‍ഷവും വൃക്ഷികത്തിലെ കാര്‍ത്തിക നാളില്‍ ആണ് ഇവിടെ ഉത്സവം. അന്ന് ഇവിടെ ആശ്രമ പരിസരത്ത് ആത്മീയ പ്രഭാഷണങ്ങളും, പിന്നെ വരുന്ന അതിഥികള്‍ക്കൊക്കെ വിഭവസമൃദമായ സദ്യയും ഒരുക്കിയിരിക്കും. അന്നേ ദിവസം അവിടെ വളരെ സ്വാദിഷ്ടമായ പഞ്ചാമൃത് വിളംബാറണ്ട് . അടുത്ത ഒരു വര്‍ഷത്തേക്ക് കേടുകൂടാതെ നില്‍ക്കും എന്നതാണ് ഇതിന്റെ വേറൊരോ ഗുണം. പണ്ട് കഴിച്ച പഞ്ചാമൃതിന്റെ സ്വാദ് ഇപ്പോഴും നാവിന്‍തുംബിലുണ്ട്, അത്രയ്ക്ക് സ്വാദിഷ്ടമാണ് ഈ പഞ്ചാമൃത്.
(ക്ഷമിക്കണം, സിദ്ധ സമാജത്തിന്റെ ഫോട്ടോസ് ഒന്നും ഇപ്പോള്‍ എന്റെ കയ്യില്‍ഇല്ല, അടുത്ത അവധിക്കു ഫോട്ടോസ് എടുത്തു പോസ്റ്റുന്നുണ്ട്....)
(ക്ഷമിക്കണം, സിദ്ധ സമാജത്തിന്റെ ഫോട്ടോസ് ഒന്നും ഇപ്പോള്‍ എന്റെ കയ്യില്‍ഇല്ല, അടുത്ത അവധിക്കു ഫോട്ടോസ് എടുത്തു പോസ്റ്റുന്നുണ്ട്....)
ഈ വഴിയില്‍ സിദ്ധ സമാജം കഴിഞ്ഞു മുന്പോട്ടുപോയാല്‍ നമുക്ക് വടക്കന്‍ കേരളത്തിലെ പ്രശസ്തമായ ലോകമലയാര്‍ക്കാവ് ക്ഷേത്രമെന്ന 'ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍' എത്താം. വടക്കന്‍ പാട്ടിലെ വീരനായകന്‍ തച്ചോളി ഒതെന്റെ പ്രിയദേവതയായ കാവില്ലമ്മയുടെ വാസസ്ഥലമായ ലോകനാര്‍ക്കാവ് ക്ഷേത്രം.
ലോകനാര്‍ക്കാവ് ക്ഷേത്രം, അമ്പലകുളത്തിനടുത്ത് നിന്നുള്ള കാഴ്ച...
ലോകനാര്‍ക്കാവ് ക്ഷേത്രം, അമ്പലകുളത്തിനടുത്ത് നിന്നുള്ള കാഴ്ച...
മലയുടെ അടിവാരത്തെത്തിയാല്‍ പിന്നെ മലകയറ്റത്തിനു ചുരം കയറുന്നതിനു സമാനമായ ഒരു ചെറിയ പാതയാനുള്ളത്. ഇടക്ക് ഹെയര്‍ പിന്‍ വളവുകളുള്ള, പറങ്കി മാവുകളും, കാട്ടുചെടികളും നിറഞ്ഞ ഒരു കൊച്ചു പാത.
മലമുകളിലേക്കുള്ള പാത
മലമുകളിലേക്കുള്ള പാത
മലകയറുമ്പോള്‍ കണ്ട ചില കാഴ്ചകള്‍...
മുന്‍പ് കോളേജു വിദ്യാഭ്യാസ കാലത്ത് മുടങ്ങാതെ വൈകുന്നേരങ്ങളില്‍ ഈ മലകയറുമായിരുന്നു.അസ്തമയ സൂര്യന്റെ ഭംഗികാണാന്‍.. ആകാശത്തിന്റെ നിറച്ചാര്‍ത്തുകള്‍ ആസ്വദിക്കാന്‍...
ചില അസ്തമയ കാഴ്ചകള്‍ .... മുത്തപ്പന്‍ മലയില്‍ നിന്നും....
പണ്ട് ഇതുപോലെ എത്രയോ തവണ ഈ മലമുകളില്‍ വന്നിട്ടുണ്ട്...
ആഘോഷം... ഓരോ നിമിഷത്തിലും.... അതാണ് ബാല്യകാലം.... നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞത്...
പണ്ട് വൈകുന്നേരങ്ങളില്‍ മലകയറുന്നത് അസ്തമയം കാണാനും, പിന്നെ മുത്തപ്പന്റെ അമ്പലത്തില്‍ നിന്നും കിട്ടുന്ന പ്രസാദമായ അവലും, കടല പുഴുങ്ങിയതും, തേങ്ങാകഷണങ്ങളും കഴിക്കാനും വേണ്ടിയായിരുന്നു. മുത്തപ്പന്റെ പ്രസാദമായ കള്ള്മാത്രം ഞങ്ങള്‍ക്ക് കിട്ടിയിരുന്നില്ല.....
അന്ന് ഈ മലയുടെ മുകളിലെത്താന്‍ ഈ ചുരം കയറ്റംമാത്രമായിരുന്നു ശരണം, എന്നാല്‍ ഇപ്പോള്‍ മലയുടെ മുകളില്‍ വരെ കാറുകള്‍ എത്തും, കഴിഞ്ഞ അവധിക്കാലത്ത് ഞാനും വണ്ടി മുകളില്‍ വരെ കയറ്റിയിട്ടുണ്ട്. മലയുടെ പിന്‍ഭാഗത്തുള്ള കുത്തനെയുള്ള കയറ്റത്തിലൂടെ....ഈ വഴിയോടു ചേര്‍ന്ന് വലിയൊരു കരിങ്കല്‍ ക്വാറിയും ഉണ്ട്. വളരെ ശ്രദ്ധിച്ച് വേണം വണ്ടി ഓടിക്കാന്‍....
ഇപ്പോള്‍ ഇവിടെ കുറച്ചു പരിഷ്കാരങ്ങള്‍ ഒക്കെ വരുന്നുണ്ട് അതിന്റെ തെളിവാണ് ടൂറിസംവകുപ്പിന്റെ
ഈ ശിലാഫലകവും, സൌരോര്‍ജ്ജ വിളക്കുമൊക്കെ....
ഈ ശിലാഫലകവും, സൌരോര്‍ജ്ജ വിളക്കുമൊക്കെ....
സൌരോര്‍ജ്ജ വിളക്ക്...
മുന്‍പ് ഈ മലമുകളില്‍ നിറയെ പറങ്കിമാവുകളും, കരിമ്പാറകൂട്ടങ്ങളും മാത്രമായിരുന്നു, അന്നൊക്കെ വൈകുന്നേരങ്ങളില്‍ ഒരു പാട് തവണ ഈ പാറക്കൂട്ടങ്ങളിലും, മരകൊമ്പുകളിലും ഇരുന്നു സൂര്യാസ്തമയം ആസ്വദിച്ചിട്ടുണ്ട്. അതൊക്കെ ഇന്ന് ഒരു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം....
ഇന്നത്തെ ഈ തിരക്ക് പിടിച്ച യാന്ത്രികയുഗത്തില്‍ ഇതൊക്കെ എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു....
കഴിഞ്ഞ അവധിക്കു മുത്തപ്പന്‍ മലയിലേക്കുള്ള യാത്രയില്‍ കൂടെ മൂന്നുപെരുമുണ്ടായിരുന്നു.
എന്റെ പ്രിയ സ്നേഹിതന്‍ മുകുന്ദന്‍മാഷ്, മാഷിന്റെ മകന്‍ ജോബിന്‍, പിന്നെ സുഹൃത്ത് അനീഷും.
എന്റെ പ്രിയ സ്നേഹിതന്‍ മുകുന്ദന്‍മാഷ്, മാഷിന്റെ മകന്‍ ജോബിന്‍, പിന്നെ സുഹൃത്ത് അനീഷും.
മാഷിനെയും അനീഷിനെയും ഒന്ന് കാണാന്‍ ഇവര്‍ ജോലിചെയ്യുന്ന വടകര സംസ്കൃതഹയര്‍സെക്കണ്ടറി സ്കൂളില്‍ ചെന്നതായിരുന്നു, കുറച്ചു സമയം അവിടെ ഇരുന്നു നാട്ടുവിശേഷങ്ങള്‍ ഒക്കെ പറഞ്ഞു, അതിനിടക്ക് മാഷിന്റെ സ്നേഹ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ചായ കുടിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു....
ആ യാത്ര ചെന്നെത്തിയത് ഈ പയംകുറ്റിമലയില്‍...
എന്നും എന്റെ യാത്രകള്‍ ഇങ്ങനെയാണ്, യാതൊരു മുന്‍ഒരുക്കങ്ങളും ഇല്ലാതെ,
അതുകൊണ്ട് തന്നെ നാട്ടിലെത്തിയാല്‍ ക്യാമറ ഇപ്പോഴും കയ്യില്‍ കരുതും, ഒരു അവയവം പോലെ...
എങ്ങനുണ്ട് മുത്തപ്പന്‍ മലയിലെ കാഴ്ചകള്‍?... കൊള്ളാമോ?...
എന്താ ഒന്ന് പോകണമെന്ന് തോന്നുന്നുണ്ടോ?... മുത്തപ്പന്‍മലയിലേക്ക്...
കോഴിക്കോടെ - കണ്ണൂര്‍ റൂട്ടില്‍ യാത്രചെയ്യുന്നെങ്കില്‍ ഒന്ന് പോകണം ഈ മനോഹരമായ മലമുകളിലേക്ക്...
വൈകുന്നേരങ്ങളാണ് മുത്തപ്പന്‍ മലകയറ്റത്തിനു ഏറ്റവും പറ്റിയ സമയം...
അതുകൊണ്ട് തന്നെ നാട്ടിലെത്തിയാല്‍ ക്യാമറ ഇപ്പോഴും കയ്യില്‍ കരുതും, ഒരു അവയവം പോലെ...
എങ്ങനുണ്ട് മുത്തപ്പന്‍ മലയിലെ കാഴ്ചകള്‍?... കൊള്ളാമോ?...
എന്താ ഒന്ന് പോകണമെന്ന് തോന്നുന്നുണ്ടോ?... മുത്തപ്പന്‍മലയിലേക്ക്...
കോഴിക്കോടെ - കണ്ണൂര്‍ റൂട്ടില്‍ യാത്രചെയ്യുന്നെങ്കില്‍ ഒന്ന് പോകണം ഈ മനോഹരമായ മലമുകളിലേക്ക്...
വൈകുന്നേരങ്ങളാണ് മുത്തപ്പന്‍ മലകയറ്റത്തിനു ഏറ്റവും പറ്റിയ സമയം...
മനോഹരമായ ഒരു അസ്തമയവും കാണാം,
ഭക്തിമാര്‍ഗത്തില്‍ ഉള്ളവരാണെങ്കില്‍ മുത്തപ്പന്‍ മലയിലേക്കുള്ള വഴിക്ക് ലോകനാര്‍ക്കാവ് ക്ഷേത്രവും, അടുത്തു തന്നെയുള്ള മേമുണ്ടമഠം സര്‍പ്പക്ഷേത്രത്തിലും പോകാം.
വളരെ അടുത്തുതന്നെയാണ് ഈ ക്ഷേത്രങ്ങള്‍.....
സൂര്യനെ വിഴുങ്ങുന്ന ജോബിന്‍,.... ഇങ്ങനെയാണോ സൂര്യഗ്രഹണം ഉണ്ടാകുന്നത് ?....
കൂടണയുന്ന കാക്ക... മലമുകളില്‍ നിന്നും കിട്ടിയത്....
കാട്ടുപുല്ലുകള്‍.... ഇതൊന്നും ഇവിടെ എനിക്ക് കാണാന്‍ കിട്ടില്ല...
42 comments:
പടംസ് എല്ലാം സൂപ്പര്‍... :)
ആ ലോങ് ഷോട്ട് എല്ലാം ശരിക്കും ഇഷ്ട്ടായി
super shots bhai... discriptions also nice.. keep rocking..
എല്ലാം മനോഹരമായ ചിത്രങ്ങൾ!
super shots. ആകാശം എത്ര മനോഹരം!
great pictures Linu... love the descriptions...hope i cold visit some time
അതിമനോഹരചിത്രങ്ങളും,നല്ല വിവരണവും.നന്ദി..
ലിനു,ഒക്കെയും നേരില്‍ കാണുന്ന പ്രതീതി !
അടുത്ത ലീവിനു വന്നാല്‍ വിട്ട് പോയതും പോസ്റ്റാന്‍
മറക്കല്ലേ...കണ്‍ഗ്രാറ്റ്സ് !
excellent linu...
ഏതാനും ദിവസം മുന്‍പ് എന്റെ വീട്ടിലുള്ളവര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു.അവരുടെ വിവരണം കേട്ടപ്പോള്‍ അവിടെ പോകണമെന്നു തോന്നിയിരുന്നു. ഇപ്പോള്‍ ഈ ഫോട്ടാകള്‍ കണ്ടപ്പോള്‍ അക്കാര്യം ഉറപ്പിച്ചു.ഫോട്ടോകള്‍ മനോഹരം.അവിടെ പോയവരും പറഞ്ഞു അതി മനോഹരമെന്ന്.
Nice Post processing ! (but it ruined some photos :)
നല്ല വിവരണം.
ഒരു റൂട്ട് മാപ്പ് കൂടി ഉള്‍പ്പെടുത്താമായിരുന്നു.
നന്ദി ലിനു, ഈ പോസ്റ്റിനു
top..................
nice visualogues Linu...
pics are superb...
ലിനൂ....എന്തൊരു പടങ്ങളാണിഷ്ട ...കിടിലന്‍.......സസ്നേഹം
പടങ്ങള്‍ കണ്ട്, ബോധിച്ചു, കൊതിപ്പിച്ചു...
(ഞാനും പിടിക്കും ഇതുപോലെ കുറെ. നോക്കിക്കോ..)
nannayitundu mashe!! nice shots...but sky de work oralpam koodipoyo ennoru samshayam....!
മനോഹരം ലിനൂ ...
തുടരുക ...
ഭാവുകങ്ങള്‍ !!
ഹോ...
എന്താ പടങ്ങള്‍. കൊതിപ്പിച്ചുകളഞ്ഞു. ഇനി പോയില്ലെങ്കിലും നഷ്ടമില്ലെന്ന് തോന്നിപ്പോയി.
വിവരണത്തില്‍ ഒരു ഹിമാലയാച്ചായന്‍ സ്റ്റൈല്‍ കൂടെ വരുത്താനായാല്‍ ഈ ബൂലോകത്ത് ലിനുവിനെ വെല്ലാന്‍ തല്‍ക്കാലം വേറാരും ഉണ്ടാകില്ല.
@ ലിനൂ - മുകളില്‍ അച്ചായന്റെ കമന്റ് ഇപ്പോഴാ കണ്ടത്. അദ്ദേഹവും ഇമ്മാതിരി പടം പിടിക്കുമെന്ന്. അന്ന് എല്ലാരും പൂട്ടിക്കെട്ടും. കാരണം ഞാന്‍ പറയണ്ടല്ലോ? വല്ല കൂടോത്രോം ചെയ്ത് അങ്ങനൊരു സാഹചര്യം ഒഴിവാക്കിയേ പറ്റൂ. ഒഴിവുള്ള വൈകുന്നേരങ്ങളില്‍ ബഹറില്‍ എവിടെയെങ്കിലും അച്ചായന്റെ നിഴല് കണ്ടാല്‍ ആ നിമിഷം മുങ്ങിക്കോണം. അല്ലെങ്കില്‍ പോട്ടം പിടിക്കണ സൂത്രമൊക്കെ ചോദിച്ച് മനസ്സിലാക്കിക്കളയും :)
@ സജീ - വെറുതെയല്ല ദൈവം എല്ലാം കൂടെ ഒരാള്‍ക്ക് തന്നെ കൊടുക്കാത്തത് :)
എല്ലാം മനോഹരമായ ചിത്രങ്ങൾ!നല്ല വിവരണവും
ഹായ് ലിനു.....
മനോഹരം ഈ കാഴ്ചകള്‍ ....... ഒരു നിര്‍ദേശം ......... ഏറ്റവും നല്ല കുറച്ചു ഫോട്ടോ ചേര്‍കുക ബാകി കാണാന്‍ നിങ്ങളുടെ flicker ലേക്ക് ക്ഷ്ണികുക......അപ്പോള്‍ രണ്ടും കാണാന്‍ ഞങ്ങള്‍ക്ക് അവസരംകിട്ടും
വളരെ മനോഹരമായ ചിത്രങ്ങള്‍.
രഞ്ജിത്ത് ലാലിന്റെ നിര്‍ദേശത്തിന് എന്റേയും പിന്തുണ...
അതിമനോഹരം .:)
സ്നേഹിതാ,
വടകരയുടെ ഭംഗിയെ കാണിച്ചതിനല്ല.. ഞാനിവിടെ നന്ദി പറയുന്നത്.
പ്രകൃതിയെ വളരെ മനോഹരമായി പകര്‍ത്താനും എനിക്കും എന്റെ ചങ്ങാതികള്‍ക്കും,
കാണിച്ചു തരാനുള്ള ലിനുവിന്റെ - സ്നേഹപൂര്‍വമായ മനസിന്റെ ഉണ്മയ്ക്കാന് നന്ദി.
എന്നും പോലെ ചിത്രങ്ങളും വിവരണങ്ങളും മികച്ചു നില്‍ക്കുന്നു.
അടിമുടി ഒരു തികങ്ങ ഒരു സംപൂര്‍ണത കാനുന്നുണ്ടിവിടെ.
ഒരിക്കല്‍കൂടി നന്ദി.
നന്മകള്‍ - മുത്തു ഏറാമല
supper linu
ലിനൂ, പടങ്ങള്‍ എല്ലാം തന്നെ ഇഷ്ടപ്പെട്ടു,
പിന്നെ, ഇങ്ങനെ പോയാല്‍ വടക്കോട്ടൊരു യാത്ര അനിവാര്യമായിരിക്കുന്നൂ......
നന്ദി കൂട്ടുകാരെ..... ഇവിടെ വന്നു വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു...... നന്ദി ഒരിക്കല്‍ കൂടെ.....
മുകുന്ദന്‍റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ അല്ലങ്ങില്‍ ഖസാക്കിന്റെ ഇതിഹാസം
പ്ളൊരു യാത്ര നടത്തിയ പോലെ...
കലയും സാഹിത്യവും..ഒരുപോലെ സമ്മേളിക്കുന്നു...
സ്ഥലം ഗംഭീരം, പടങ്ങള്‍ അതി ഗംഭീരം..
post save ചെയ്തിട്ടുണ്ട്. ഉഗ്രൻ; ഒന്ന് നന്നായി പഠിക്കട്ടെ.
മുത്തപ്പന്മല പരിജയപ്പെടുത്തി തന്നതിന് നന്ദി.നല്ല ചിത്രങ്ങളും ,നല്ല വിവരണവും..പടങ്ങളിൽ എന്നിൽ കൌതുകമുളവാക്കിയത് തെങ്ങിന്റെ മുകളിലായി കാണുന്ന കടലാണ്
Excellent :)
എല്ലാം ചിത്രങ്ങളും വളരെ മനോഹരമായിരിക്കുന്നു
ആശംസകള്‍
മനോഹരമായ സ്ഥലവും അതിമനോഹരമായ ചിത്റങ്ങളും... നന്ദി ലിനൂ....
"എല്ലാ വര്‍ഷവും കാര്‍ത്തിക നാളില്‍ ആണ് ഇവിടെ ഉത്സവം...."
ഏത് മാസം?
''എല്ലാ വര്‍ഷവും വൃക്ഷികത്തിലെ കാര്‍ത്തിക നാളില്‍ ആണ് ഇവിടെ ഉത്സവം.''
നന്ദി പൊറാടത്ത് ആ വിട്ടുപോയത് കാണിച്ചു തന്നതിന്..... ഞാന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്..... ഇത് വരുന്നത് എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തിലായിരിക്കും.....
manoharam........
ഇത്ര മധുരിക്കുമോ പ്രേമം
ആ നവോദയത്തില്‍ ഞാന്‍ കുറച്ചു നാള്‍ ഉണ്ടാരുന്നു .. അന്നൊരു ക്യാമറയും ഫോടോ എടുക്കാന്‍ ഉള്ള ആഗ്രഹവും ഉണ്ടാരുന്നെങ്കില്‍ എന്ത് നന്നായിരുന്നു ...
മനോഹരമായ ചിത്രങ്ങള്‍ .. തിക്കൊടി ലൈറ്റ് ഹൌസ് നോക്കി നിന്നു മോങ്ങിയിട്ടുണ്ട്
അസ്തമനത്തിന്റെ ചിത്രങ്ങളില്‍ മുന്‍പില്‍ പുല്‍കൊടികളെ ചേര്‍ത്തത് വളരെ നന്നായി.കണ്ണെടുക്കാതെ ആ ചിത്രത്തിലേയ്ക്ക് തന്നെ കുറേ നേരം നോക്കിയിരുന്നു.
“........കൊതിതീരും വരെ ജീവിച്ചു മരിച്ചവരുണ്ടോ....“
ഈ സുന്ദര ഭൂമിയിൽ ഇതു പോലെ എത്ര എത്ര മനോഹര കാഴ്ചകൾ .......
മറ്റുള്ളവർക്ക് ഈ കാഴ്ച്കൾ പകർന്നു കൊടുക്കാനുള്ള മനസ്സിനു നന്ദി. കൂടാതെ എല്ലാ ചിത്രങ്ങളും മനോഹരമായിരിക്കുന്നു, പ്രത്യേകിച്ച് മാക്രൊ.... നല്ലത്
excellent
Ethaa camera?
thanks linu.... orupadu prayochanam kitti
Post a Comment