Related Posts with Thumbnails

Saturday, May 15, 2010

പാറപ്പള്ളി കടപ്പുറം, കൊയിലാണ്ടി


ഇത് പാറപ്പള്ളി കടപ്പുറം,
ആകാശവും, കടലും, പാറക്കൂട്ടങ്ങളും, കുന്നിന്‍ ചെരിവുകളും ചേര്‍ന്ന് പ്രകൃതി മനോഹരമായ ഒരിടം.



എപ്പോഴെങ്കിലും കുറച്ചു സമയം പ്രകൃതിയോടൊത്ത്  നില്‍ക്കെണമെന്നു നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍, ഒന്നിവിടെക്ക് പോകൂ... അത്രയ്ക്ക് ശാന്തസുന്ദരമായ ഒരിടം.


 കടലിലേക്ക്‌ ഇറങ്ങി നില്‍ക്കുന്ന പാറക്കൂട്ടം

കടലിന്റെ ഇരമ്പലും,കാറ്റിന്റെ സംഗീതവും ആസ്വദിച്ചു കൊണ്ട് ഈ കുന്നിന്‍ ചരിവിലൂടെ കുറച്ചു സമയം നടക്കൂ.....
അപ്പോള്‍ കിട്ടുന്ന ഒരു ശാന്തത അത് അനുഭവിച്ചു തന്നെ അറിയണം....

ഈ മനോഹര കടല്‍തീരത്തില്‍ എത്താന്‍, കോഴിക്കോട് - കണ്ണൂര്‍ ദേശീയപാതയില്‍ കൊയിലാണ്ടി ടൌണ്‍ കഴിഞ്ഞു, കൊല്ലം പിരാഷികാവ് അമ്പലത്തിനു അടുത്തുകൂടെ പടിഞ്ഞാറേക്ക്‌ പോകുന്ന ചെറിയ റോഡിലൂടെ കുറച്ചു ദൂരം പോയാല്‍ മതി.

റോഡ്‌ ചെന്ന് നില്‍ക്കുന്നത് കടലിനടുത്തായി കുന്നിന്‍ ചെരിവ് തുടങ്ങുന്ന സ്ഥലത്ത് തന്നെ. ഇവിടെ നിന്ന് നോക്കിയാല്‍ കാണുന്ന പച്ചപുതച്ചു നില്‍ക്കുന്നതാണ്  പാറപ്പള്ളി മഖാം. ഈ കുന്നിനു മുകളില്‍ ഒരു ചെറിയ കെട്ടിടമുണ്ട് അതാണ്‌ ഔലിയാപ്പള്ളി.



കുന്നിന്‍ചെരിവിലൂടെയുള്ള യാത്രയില്‍ പടിഞ്ഞാറു ഭാഗത്ത്‌ കാണുന്ന കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന  ഒറ്റയ്ക്കും, കൂട്ടായും, ചെറുതും, വലുതുമായ നിരവധി പാറകൂട്ടങ്ങള്‍ ആണ്  പാറപ്പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത.



ഈ കുന്നിന്‍ ചെരുവില്‍ കടലിനോടു ചേര്‍ന്ന് പാറകള്‍ക്കിടയിലൂടെ ഒരു ചെറിയ നീരുറവയുണ്ട്.
ഔലിയ വെള്ളമെന്ന് വിളിക്കുന്ന ഈ നിരുറവയിലെ വെള്ളം വിശ്വാസികള്‍ ശേഖരിച്ചു കൊണ്ട് പോകാറുണ്ട്.
മുന്‍പൊരിക്കല്‍ ഞാനും ഈ നീരുരവയുടെ സ്വാദ് ആസ്വദിച്ചിട്ടുണ്ട്, ഒട്ടും ഉപ്പുരസമില്ലാത്ത നല്ല ശുദ്ധമായ ഇളം തണുപ്പ് വെള്ളം.

ഔലിയാ വെള്ളം ശേഖരിക്കുന്നു..

കുന്നിന്‍ ചെരിവിലൂടെ കുറച്ചു ദൂരം പോയാല്‍ നമുക്ക് കടല്‍ തീരത്തെത്താം. മറ്റു കടല്‍ തീരങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ വൃത്തിയുള്ള ഒരു തീരം.


പച്ചപുതച്ച കുന്നിന്‍ ചെരിവിലെ നടപ്പാത  
കുന്നിന്‍ ചെരിവിലൂടെയുള്ള ഈ നടത്തത്തില്‍ ഇടക്ക് കാണുന്ന പറങ്കിമാവുകളുടെ കൂട്ടവും, കുറ്റിച്ചെടികള്‍ നിറഞ്ഞ പാറ ചെരിവുകളുമൊക്കെ ഒരു പ്രത്യേക സുഖമാണ് നമുക്ക് നല്‍കുന്നത്. അതാണ്‌ പാറപ്പള്ളിയുടെ ഭംഗി.


ഈ മരങ്ങള്‍ക്കിടയില്‍ അവിടവിടെയായി ചെറിയ ചന്ദന മരങ്ങളും ഞാന്‍ കണ്ടു...


മരക്കൂട്ടങ്ങള്‍.... വിശ്രമിക്കാന്‍ വേണ്ടി...
ഇടക്ക് കാണുന്ന ഈ മരക്കൂട്ടങ്ങള്‍ക്കിടയില്‍ വിശ്രമിച്ചു, കടല്‍ക്കാറ്റിന്റെ തലോടലോക്കെ ആസ്വദിച്ചു എത്ര സമയം ഇവിടെ ഇരുന്നാലും മതിയാവില്ല. എല്ലാ അവധിക്കാലത്തും മുടങ്ങാതെ ഞാന്‍ ഈ തീരത്ത് പോയിരിക്കാറുണ്ട്. കുറച്ചു സമയം വെറുതെ ഇരിക്കാന്‍, പ്രകൃതിയുടെ താളത്തോട്‌ , പ്രകൃതിയുടെ ആത്മാവിനോട് ചെര്‍ന്നിരിക്കാന്‍.....

കടല്‍ ഭംഗി ആസ്വദിച്ചിരിക്കാന്‍  നമ്മളെയും കാത്തിരിക്കുന്ന പാറക്കൂട്ടങ്ങള്‍...


പച്ച പുതച്ച കുന്നിന്‍ ചെരിവ്...


കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ഈ പാറകളുടെ അടുത്തു ചെന്നാല്‍ പാറകൂട്ടങ്ങളില്‍ അടിച്ചു രസിക്കുന്ന   കൂറ്റന്‍ തിരമാലകള്‍ നമ്മെയും ഒന്ന് നനയ്ക്കും....


പാറക്കൂട്ടങ്ങളിലേക്ക് അടിച്ചു കയറുന്ന തിരമാലകള്‍...

ഇവിടെ കടല്‍ ഒരു അര്‍ദ്ധവൃത്താകൃതിയില്‍ കുറച്ചുള്ളിലേക്ക് കയറിആണിരിക്കുന്നത്തു . അതുകൊണ്ട് തെക്ക് പടിഞ്ഞാറ് ഭാഗത്തായി കൊയിലാണ്ടി കടല്‍പ്പുറവും, വടക്ക് പടിഞ്ഞാറായി തിക്കൊടി കടപ്പുറവും ഇവിടെ നിന്നും വ്യക്തമായി കാണാം. സുന്ദരമായ ഒരു കാഴ്ചയാണത് .

ദൂരെ കാണുന്നത്  കൊയിലാണ്ടി കടല്‍പ്പുറം


ആ കാണുന്നത് ,.. ദൂരെ തിക്കൊടി കടല്‍പ്പുറം ..


ഇവിടെ എത്തിയാല്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിനോടു ചേര്‍ന്ന്, നടത്തം തുടങ്ങുന്ന സ്ഥലത്ത് തന്നെ  ചെറിയ ഒരു പെട്ടിക്കടയുണ്ട്, കുടിക്കാനുള്ള വെള്ളവും, സര്‍ബത്തും, നാരങ്ങസോഡയും, ഉപ്പിലിട്ട നാരങ്ങയും, നെല്ലിക്കയുമൊക്കെ കിട്ടുന്ന ഒരു കുഞ്ഞുപെട്ടിക്കട.
കുന്നിന്‍ചെരിവിലേക്ക് പ്രവേശിച്ചാല്‍ പിന്നെ വേറെ കടകള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് ഇവിടെ നിന്നും ആവശ്യത്തിനു ഇന്ധനം നിറച്ചു വേണമെങ്കില്‍ കയ്യിലും കരുതി മുന്നോട്ടു പോകുന്നതാണ് നല്ലത്.

നടത്തം ഇവിടെ നിന്നും തുടങ്ങുന്നു...


ഇവിടെ ഈ പാറക്കൂട്ടങ്ങല്‍ക്കിടയില്‍ ഇറങ്ങി കുളിക്കുന്നവരെയും കാണാറുണ്ട്‌. ഒത്തിരി അപകടം പിടിച്ച ഏര്‍പ്പാടാണിത്. തിരമാലകള്‍ നനച്ച, പായലുകള്‍ നിറഞ്ഞ പാറയില്‍ ചവിട്ടുന്നത്തെ അപകടം പിടിച്ച കാര്യമാണ്.




എന്നെങ്കിലും നിങ്ങള്‍ കൊയിലാണ്ടി - വടകര ദേശീയപാത വഴി പോകുന്നെങ്കില്‍, ഒന്ന്  പോകണം ഈ മനോഹര തീരത്തിലേക്ക്... പച്ച പുതച്ചു നില്‍ക്കുന്ന ഈ കുന്നിന്‍ചെരിവിലേക്ക്.... കടലിലേക്ക്ഇറങ്ങി നില്‍ക്കുന്ന ഈ പാറകൂട്ടങ്ങളിലേക്ക്..... ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു നിമിഷങ്ങള്‍ ആയിരിക്കും അത് തീര്‍ച്ച....

കുന്നും, പാറയും, കടലും, പിന്നെ ആകാശവും...


കുന്നിന്‍ ചെരിവിലെ കൂറ്റന്‍ പാറക്കൂട്ടങ്ങള്‍...

എന്റെ അടുത്ത അവധിക്കു ഞാനുമുണ്ടാകും പാറപ്പള്ളിയിലേക്ക്, എല്ലാവര്‍ഷത്തെയും പോലെ...
അന്നും, എന്നും ഈ കാഴ്ചകള്‍ ഇതുപോലെ തന്നെ ഉണ്ടാകണേ എന്നാശിക്കാറുണ്ട്, ഓരോ തവണയും.....




കുറച്ചു ദൃശ്യങ്ങള്‍ കൂടെ .... പാറപ്പള്ളിയില്‍ നിന്നും കിട്ടിയത്...
'കടുവയെ പിടിക്കാന്‍ നോക്കുന്ന കിടുവ...'
 എന്റെ അടുത്ത സുഹൃത്തും ഇളയമ്മയുടെ മകനുമായ സ്വരൂപിന്റെ ഫോട്ടോ പിടുത്തം..



ആര്‍ത്തുല്ലസിക്കുന്ന തിരമാലകള്‍...


മരത്തണല്‍,  ഒന്നിരിക്കാന്‍ വല്ലാതെ കൊതിത്തോന്നുന്ന ഒരിടം...

'ശാന്തത..' കടലിന്റെ വേറൊരു മുഖം...


ഞാന്‍ എന്നും അസൂയ്യയോടെ നോക്കുന്ന,  
എനിക്ക് നഷ്ടപ്പെട്ട ആ ബാല്യം...

നമ്മളെ പോലെ ഈ ഭൂമിയുടെ വേറൊരു അവകാശി...


ഇവരും പാറപ്പള്ളി നിവാസികള്‍...

58 comments:

Unknown May 15, 2010 at 3:55 PM  

എന്റെ അടുത്ത അവധിക്കു ഞാനുമുണ്ടാകും പാറപ്പള്ളിയിലേക്ക്, എല്ലാവര്‍ഷത്തെയും പോലെ...
അന്നും, എന്നും ഈ കാഴ്ചകള്‍ ഇതുപോലെ തന്നെ ഉണ്ടാകണേ എന്നാശിക്കാറുണ്ട്, ഓരോ തവണയും.....

ഒരു നുറുങ്ങ് May 15, 2010 at 4:10 PM  

ലീനൂ,എന്തിനാ മോനെ ഈ വയസ്സാം കാലത്തു
പോട്ടങ്ങള്‍ പോസ്റ്റി കൊതിപ്പിക്കണത് !!
കണ്ണൂര്‍ കോട്ടയും അതിന്‍റെ പിന്നാമ്പുറത്തെ
പാറക്കൂട്ടങ്ങളും,പാറകളില്‍ തല തച്ചു തകര്‍ക്കുന്ന
വന്‍ തിരമാലകളും ചെറുപ്പം തൊട്ടേ എനിക്ക്
ലഹരിയാണു ,ഇപ്പോഴുമതെ..പക്ഷെ,ഇനിയതൊക്കെ
പോട്ടം കണ്ട് സംതൃപ്തനാവുകയേ നിവൃത്തിയുള്ളു!
ലിനുവിന്‍റെ പോസ്റ്റ് അതു നല്‍കുന്നു ! അര്‍ത്തലച്ചു
വരുന്ന തിരമാലകള്‍ ,അതിന്‍റെ മൂളക്കവും ഇരമ്പലും
എന്‍റെ കര്‍ണപുടങ്ങളില്‍ ആഞ്ഞു വീശുന്നു...
ആശംസകള്‍.

muthusneham May 15, 2010 at 4:20 PM  

hi. . linus..
thats great, once again hatz off dude..!

the extra layers of our nature are mind blowing. . .

nothing to say .. .

" EVITAM SWARGAMAANU"

stay sweet

cheers -

നിരക്ഷരൻ May 15, 2010 at 4:56 PM  

ലിനൂന്റെ പോസ്റ്റില്‍ പടങ്ങളാണ് താരങ്ങള്‍. ഇനിയവിടെ നേരിട്ട് പോയില്ലെങ്കിലും കുഴപ്പമില്ല എന്ന മട്ടില്‍ മനസ്സില്‍ പതിയുന്ന ഒന്നൊന്നര പടങ്ങള്‍. മറ്റൊരു പോസ്റ്റിലും പാറപ്പള്ളിയിലെ ശുദ്ധജലത്തെപ്പറ്റി വായിച്ചിട്ടുണ്ട്. പക്ഷെ പടങ്ങള്‍ക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നില്ല.

ആ ചന്ദനമരങ്ങള്‍ കുഴപ്പമൊന്നും ഇല്ലാതെ നില്‍ക്കുന്നത് വിശ്വസിക്കാനാവുന്നില്ല. ജനത്തിന് അത് ചന്ദനം ആണെന്ന് മനസ്സിലായിക്കാണില്ല അല്ലേ :)

Anonymous May 15, 2010 at 5:00 PM  

nice

Sandeepkalapurakkal May 15, 2010 at 5:37 PM  

കുറച്ചു സമയം ഈ കടല്‍തീരത്തു നിന്നതു പോലെ തോന്നി, പടങ്ങള്‍ മനോഹരം, അവസരമുണ്ടായാല്‍ ഞാനും വരും ഈ ശാന്തതയിലേക്ക്

Muzafir May 15, 2010 at 5:50 PM  

Great..i have no more words to say....

Unknown May 15, 2010 at 5:51 PM  

പറയാന്‍ വാക്കുകളില്ല...!! പ്രകൃതിയുടെ സംഗീതവും കാറ്റിന്റെ താളവും ആസ്വദിക്കാന്‍ ഇനിയും ഒരുപാട് ആ ക്യാമറയില്‍ നിന്നും പ്രതീക്ഷിക്കുന്നു...!!!

jinosampanayil May 15, 2010 at 8:36 PM  

All Photos are beautiful chetaaa... I felt the presence of salty wind and the color of sky...

Unknown May 16, 2010 at 10:55 AM  

supper..... ormakal vallathe masileku varunna chithrangal.... orayiram ashamsakal
sujit kollam

Unknown May 16, 2010 at 12:15 PM  

Ithra bangiyulllaa sthalangal nammude mookkinu thazhe undayittu ithevare onnu kanan polum pattyillallo ennorthu nirashappedunnu..
missing ......

thanx
Rajeesh Kannur

മനോജ്‌ ജനാര്‍ദ്ദനന്‍ May 16, 2010 at 3:59 PM  

പടങ്ങള്‍ ഗംഭീരം. കടലിനും ഇത്രയും ഭംഗി ഉണ്ടെന്നു ഫോട്ടോസ് തെളിയിച്ചു. എന്റെ അടുത്ത ട്രിപ്പിനുപാറപ്പള്ളി ഉറപ്പാണ്‌. ലിനുവിനു കേരളത്തിന്‍റെ ടൂറിസം അമ്പസിഡോര്‍ ആവാന്‍ നല്ല സ്കോപ്പ് ഉണ്ട് .

Unknown May 16, 2010 at 4:38 PM  

മനു... ആഗ്രഹം മനസ്സിലിരിക്കട്ടെ..... എന്നിട്ടുവേണം അമിതാഭ് ബച്ചനെ ഉരുട്ടിയത് പോലെ എന്നെ ഉരുട്ടുന്നത് കണ്ടു രസിക്കാന്‍ അല്ലെ?...

bobby sanjeev May 16, 2010 at 7:36 PM  

മനോഹരം...അവിടം കാണണം എന്നുട്.
അവധിക്കു വന്നാല്‍ വിളിക്കാന്‍ മറക്കരുത്...

Pied Piper May 16, 2010 at 8:31 PM  

ലിനുവിനെ ലിനുവാക്കുന്നത് കാമറയുടെ കയ്യടക്കമാണ്. ..
ഒട്ടും പിഴക്കാത്ത ചിത്രങ്ങള്‍ .. !!

ആരെയും കൊതിപ്പിക്കുന്നവ ..
ശരിക്കും അവിടെയൊക്കെ പോയാല്‍
എന്‍റെ കണ്ണുകള്‍ക്ക് ഇത്രയൊക്കെ ഭംഗിയോടെ കാണാന്‍ പറ്റുമോ ആവോ ..?

http://1.bp.blogspot.com/_n-VMqjVNQM4/S-5F2spGL7I/AAAAAAAABPs/-xsI-ib9-tg/s800/i.jpg

ഇതു നോക്കൂ .. !!
ഇതുപോലെ ഒരു ചിത്രമെടുക്കുവാന്‍ ലിനുവിനേ പറ്റൂ ..

പെര്‍ഫെക്ട് ഭായ് പെര്‍ഫെക്ട് !!

Pied Piper May 16, 2010 at 8:37 PM  

ലിനുവിനെ ലിനുവാക്കുന്നത് കാമറയുടെ കയ്യടക്കമാണ്. ..
ഒട്ടും പിഴക്കാത്ത ചിത്രങ്ങള്‍ .. !!

ആരെയും കൊതിപ്പിക്കുന്നവ ..
ശരിക്കും അവിടെയൊക്കെ പോയാല്‍
എന്‍റെ കണ്ണുകള്‍ക്ക് ഇത്രയൊക്കെ ഭംഗിയോടെ കാണാന്‍ പറ്റുമോ ആവോ ..?

http://1.bp.blogspot.com/_n-VMqjVNQM4/S-5F2spGL7I/AAAAAAAABPs/-xsI-ib9-tg/s800/i.jpg

ഇതു നോക്കൂ .. !!
ഇതുപോലെ ഒരു ചിത്രമെടുക്കുവാന്‍ ലിനുവിനേ പറ്റൂ ..

പെര്‍ഫെക്ട് ഭായ് പെര്‍ഫെക്ട് !!

aneeshpaliyil May 17, 2010 at 11:41 AM  

ellam adipoli
by aneeshpaliyil

വയ്സ്രേലി May 17, 2010 at 7:16 PM  

ലിനു.

എല്ലാം കണ്ടു. വളരെ മനോഹരം. ഇത് കാണുമ്പോള്‍ ഈ ജോലി ഒക്കെ കളഞ്ഞു ഇപ്പൊ തന്നെ അവിടെ പോയാലോ എന്ന് വിചാരിക്കുനൂ.

ഇനിയും ഇനിയും ഇതുപോലെ നല്ല നല്ല കാഴ്ചകള്‍ നല്‍കാന്‍ ഉള്ള അവസരം ഉണ്ടാവട്ടെ.

ആശംസകള്‍.

Unknown May 18, 2010 at 6:47 AM  

ലിനൂ, നമ്മള്‍ കോവളം, ശംഖു മുഖം, കന്യാകുമാരി എന്നൊക്കെ പറഞ്ഞു നമ്മള്‍ ദൂരേയ്ക്ക് നോക്കിയിരിക്കും.. ഒരു പതിനായിരം വട്ടം കോഴിക്കോട് - വടകര യാത്ര ചെയ്തിട്ടുണ്ട്... ഈ സ്ഥലം എവിടെയാണാവോ? ഒന്ന് പോയിട്ട് തന്നെ വേറെ കാര്യം.. ആരും തൊടാത്ത പ്രകൃതി കാണുമ്പോള്‍, നല്ല ഒരു നാടന്‍ ഇളനീര് നാവില്‍ തട്ടുമ്പോള്‍ നാക്ക് തരിക്കും പോലെ മനസ്സില്‍ ഒരു തരിപ്പ്.. പിന്നെ linuvinte കൈയടക്കം സമ്മതിക്കാതെ വയ്യ.. നന്ദി..

Appu Adyakshari May 18, 2010 at 2:18 PM  

വളരെ നല്ല ചിത്രങ്ങൾ. കടലിന്റെ ചിത്രങ്ങൾ എല്ലാം ഒന്നിനൊന്നു മനോഹരം. ഏറ്റവും ശ്രദ്ധിച്ചത് അതിൽ ഒരെണ്ണത്തിൽ പോലും ചക്രവാളം ചരിഞ്ഞുപോകാതെ ലിനു ശ്രദ്ധിച്ചു എന്നതാണ്. കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.

Unknown May 18, 2010 at 3:29 PM  

voww..chanceless..soopperb pics..

കൂതറHashimܓ May 19, 2010 at 12:14 PM  

ആഹ എല്ലാം അടിപൊളി പടം, അവസാന രണ്ട് പടം എനിക്ക് പെരുത്ത് ഇഷ്ട്ടായി.. :)
(ഒരേ പോസ്റ്റില്‍ ഇത്രയതികം പടം ഇട്ടാല്‍ എന്നെ പോലുള്ള സ്ലോസ്പീഡ് നെറ്റ് ഉള്ളവര്‍ക്ക് ഒന്നും ഓപ്പണ്‍ ആവില്ലാ)

Prasanth Iranikulam May 19, 2010 at 2:28 PM  

വളരെ നല്ല ചിത്രങ്ങള്‍‌ ലിനു..
ഒരു wikimapia link / റൂട്ട് മാപ്പ് കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് May 19, 2010 at 3:00 PM  

woww..

krishnakumar513 May 19, 2010 at 3:56 PM  

വളരെ മനോഹരം. നല്ല ചിത്രങ്ങള്‍‌

Manoraj May 19, 2010 at 5:03 PM  

ലിനു ചിത്രങ്ങൾ കൊള്ളാം. ചെറിയൊരു സജഷൻ പറഞ്ഞോട്ടെ.. ഇത്രയധികം ചിത്രങ്ങൾ ഒറ്റ പോസ്റ്റ് ആയി പോസ്റ്റ് ചെയ്യുമ്പോൾ പലപ്പോഴും അതിൽ പലതും കാഴ്ചക്കാരനു നഷ്ടപ്പെട്ടേക്കാം.. ചിലപ്പോൾ നഷ്ടപ്പെടുന്നത് ഏറ്റവും മികച്ചതുമാവാം.. അതുകൊണ്ട് കുറച്ച് ചിത്രങ്ങൾ വീതം ഓരോ പോസ്റ്റിലും ഉൾക്കൊള്ളീക്കാൻ നോക്ക്..

shadeed | ഷെദീദ് May 19, 2010 at 5:25 PM  
This comment has been removed by the author.
ഷാ May 19, 2010 at 5:30 PM  

മനോഹരം....... സുന്ദരം.........

പരിചയപ്പെട്ടതില്‍ വളരെ സന്തോഷം......

pratapvk May 19, 2010 at 6:50 PM  

makanae..... nannaayi....

പാവപ്പെട്ടവൻ May 20, 2010 at 12:26 AM  

ജീവനുള്ള ചിത്രങ്ങള്‍

Unknown May 20, 2010 at 7:33 AM  

ലിനു വളരെ മനോഹരങ്ങളായ ചിത്രങ്ങള്‍. കൊമ്പോസിഷനും ലൈറ്റിങ്ങും എല്ലാം വളരെ നന്നായിട്ടുണ്ട്‌. ഇനി പ്രത്യേകിച്ച് ഈ സ്ഥലങ്ങള്‍ കാണേണ്ട കാര്യമില്ല. അത്ര നന്നായി പകര്‍ത്തിയിരിക്കുന്നു... അഭിനന്ദനങ്ങള്‍....

ഒരു യാത്രികന്‍ May 20, 2010 at 9:25 AM  

ലിനു പറയാതെ വയ്യ അതിമനോഹരം....പറയാനുള്ളതെല്ലാം ചിത്രങ്ങള്‍ പറഞ്ഞു കഴിഞ്ഞു.....സസ്നേഹം .

സാജിദ് ഈരാറ്റുപേട്ട May 20, 2010 at 4:11 PM  

അതി മനോഹരം ചിത്രങ്ങള്‍.... വിവരണങ്ങളും ചേര്‍ന്നപ്പോള്‍ കിടിലന്‍....
എന്റെ അടുത്ത അവധിക്ക് ഞാനും അതുവഴി പോകാന്‍ ശ്രമിക്കും. ഏതാണ്ട് ആ ഭാഗത്തുകൂടിയൊക്കെ ഇടക്ക് വന്നു പോവാറുണ്ട്....

PassionateClicker May 20, 2010 at 4:24 PM  

Nice one!!!
Good Pictures... I will be there for this vacation :)

Good Luck

sreedharan.t.p May 21, 2010 at 10:48 AM  

ലിനൂ..
വടകരയിലേക്ക് തിരിച്ചുപോകാന്‍ കെട്ടു മുറുക്കുന്നതിനിടയിലാണ് ലിനുവിന്റെ കൂടെ പാറപ്പള്ളിയിലെത്തിയത് ..
നാടിന്റെ മനോഹര മുഖം ഓര്‍ത്തുകൊണ്ട്‌ ,
ഇവിടം വിടുന്ന വിഷമം മറക്കുവാന്‍ ഈ ചിത്രങ്ങള്‍ സഹായിച്ചു , നന്ദി ലിനൂ..

കുഞ്ഞായി | kunjai May 21, 2010 at 1:51 PM  

ലിനു:പരിചയപ്പെടുത്തിയതിന്‌ നന്ദി...പാറപ്പള്ളിയെ അതിന്റെ മനോഹാരിത നഷ്ടപ്പെടുത്താതെ ഇവിടെ എത്തിച്ചതില്‍ സന്തോഷിക്കുന്നു(മുന്പൊരിക്കല്‍ ഞാനുമൊരു പോസ്റ്റിട്ടിരുന്നു പാറപ്പള്ളിയെക്കുറിച്ച്)

Unknown May 21, 2010 at 7:34 PM  

സുന്ദരം.........

ranji May 22, 2010 at 11:11 AM  

എല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ലിനുസ്.
'നാറാണത്തു ഭ്രാന്തന്‍'റെ ചിത്രം കൂടുതല്‍ ഇഷ്ടമായി. പുറകിലെ വൈദ്യുത പോസ്റ്റ്‌ ഒഴിവായിരുന്നെകില്‍ എന്നാശിച്ചു.

Unknown May 22, 2010 at 12:37 PM  

രണ്‍ജി, ആ ഫോട്ടോ കാറില്‍ ഇരുന്നെടുത്തതാ.... അടുത്തു പോയാല്‍ ആള്‍ എങ്ങിനെ പ്രതികരിക്കുമെന്നരിയില്ലല്ലോ?.... വളരെ കുറച്ചു സമയമേ ഉണ്ടായിരുന്നുള്ളൂ... തിരക്ക് പിടിച്ച ഒരു നടത്തം.....അതിനിടയ്ക്ക് കിട്ടിയതാ... അത് കൊണ്ട് ഫ്രേമില്‍ തെങ്ങ് വന്നു പെട്ട്..... ഇനി ശ്രദ്ധിക്കുന്നുണ്ട്..

ragi May 22, 2010 at 5:34 PM  

nothing to say dear................next vacation njan avide undakum...........superb....

Naushu May 24, 2010 at 1:11 PM  

നല്ല മിഴിവാര്‍ന്ന ചിത്രങ്ങള്‍..

Kaithamullu May 24, 2010 at 2:55 PM  

എന്നെ ഇങ്ങോട്ട് ക്ഷണിച്ചതിന് നന്ദി, ലിന്സേ!
വല്യ നഷ്ടായേനെ!

shaji.k May 24, 2010 at 5:51 PM  

വളരെ നല്ല പടങ്ങള്‍,നല്ല സ്ഥലം.ഇങ്ങിനെയുള്ള സ്ഥലങ്ങള്‍ കേരളത്തില്‍ ഉണ്ടോ!!അതിനു ഞാന്‍ എവിടെ കേരളം കണ്ടിരിക്കുന്നു.

തറവാടി May 24, 2010 at 7:28 PM  

good photos

പൊറാടത്ത് May 24, 2010 at 7:49 PM  

വന്നത് വെറുതെയായില്ല.... ശരിക്കും മനോഹരം.

കൂടുതൽ ചിത്രങ്ങൾ പോസ്റ്റുമ്പോൾ ഒന്നറിയിക്കണേ..

mini//മിനി May 24, 2010 at 8:40 PM  

ഫോട്ടോകൾ കണ്ട് ആകെ കൊതി തോന്നിപ്പോയി. എല്ലാ ഫോട്ടോയും ഒറ്റ പോസ്റ്റിൽ. ഉഗ്രൻ. എനിക്കും ഒരു ഫോട്ടോ ബ്ലോഗ് ഉണ്ട്, സമയം കിട്ടിയാൽ നോക്കുക,
http://mini-chithrasalaphotos.blogspot.com/

Malayali Peringode May 25, 2010 at 1:04 AM  

മനസ് നിറഞ്ഞു,
അവസാനമായപ്പോഴേക്കും വായിൽ ഉപ്പുരസം!
ഞാൻ പാറപ്പള്ളിയിലെത്തിയോ?!

അഭി May 25, 2010 at 6:22 AM  

ഹായ്
എല്ലാ ചിത്രങ്ങളും മനോഹരം . പ്രകൃതി കനിഞ്ഞു നല്‍കിയ സൌന്ദര്യം വേണ്ടുവോളം ഉള്ള സ്ഥലങ്ങള്‍

nandakumar May 25, 2010 at 8:52 AM  

പലരും അക്ഷരങ്ങള്‍ കൊണ്ട് വിവരണമൊരുക്കുമ്പോള്‍ മനോഹരമായ ചിത്രങ്ങള്‍ കോര്‍ത്തു വെച്ച് താങ്കള്‍ അതി മനോഹരമായ വിവരണം തരുന്നു.
പലര്‍ക്കും അക്ഷരങ്ങള്‍കൊണ്ട് നഷ്ടമാകുന്നത് ഒരൊറ്റ ദൃശ്യത്തിലൂടെ താങ്കള്‍ക്ക് സാധ്യമാകുന്നു.ഈ മനോഹര പ്രദേശത്തേക്ക് എന്തായാലും പോകണം എന്ന് മനസ്സില്‍ തീര്‍ച്ചപ്പെടുത്തിവെക്കാന്‍ ഈ ചിത്രങ്ങള്‍ കാരണമാകുന്നു.

ലിനു മാഷ്, നന്ദി, അഭിനന്ദനങ്ങള്‍.


(ഈ വിവരണത്തൊടൊപ്പം ചേര്‍ത്തു വെച്ച മറ്റു ചില ഫോട്ടൊകള്‍ ഒരു അലോസരമായി തോന്നി. അതിനു മറ്റൊരു പോസ്റ്റോ സ്ഥലമോ കണ്ടെത്തുകയായിരുന്നു നല്ലത് എന്നു തോന്നുന്നു)

പാവത്താൻ May 26, 2010 at 2:18 PM  

മനോഹരം...

jinosampanayil May 30, 2010 at 10:54 AM  

onnu randu photos avoid cheyyaamaayirunnu... but your writings beat it out... aareyum onnu kothippikkum aa kaazhchakal

Aasamsakal...

Unknown June 4, 2010 at 6:51 PM  

നന്ദി സുഹൃത്തുക്കളെ..... ഇവിടെ വന്നു വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു...... നന്ദി ഒരിക്കല്‍ കൂടെ.....

Vayady June 9, 2010 at 6:01 PM  
This comment has been removed by the author.
Unknown June 13, 2010 at 3:29 PM  

Really good Linu, your very talented professional photographer.there is no word to express your photos

On behalf of all vatakarites...

Salim Kottayil.

T S Jayan August 10, 2010 at 7:53 PM  

Parappalli Kadappuram photo streams are so beautiful & artistic...

Excellent combinations...greatly detailed...

Ziya August 18, 2010 at 1:51 PM  

ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട് ഈ പ്രദേശം. അതിമനോഹരം!

ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.

Unknown May 19, 2011 at 11:24 PM  

Thanks for your photos, i could see the places that i could never visit.
I feel like beeing there, Thanks Linu, Go on good luck
Joy Francis
Italy

Hashim Sandbanks February 11, 2013 at 6:50 PM  

GOOD JOB

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP