ജാനകിക്കാട്
ഇത് ജാനകിക്കാട് ,പ്രകൃതി മനോഹരമായ ഒരു ഇടം....
കോഴിക്കോട് ജില്ലയില്‍ കിഴക്കന്‍ പ്രദേശമായ കുറ്റ്യാടി കഴിഞ്ഞു മുള്ളന്‍കുന്നു വഴി ജാനകിക്കാട്ടിലെത്താം.
വടകരവഴിയാണ് പോകുന്നതെങ്കില്‍ കുറ്റ്യാടി എത്താന്‍ വടകര പുതിയ ബുസ്ടാന്റില്‍ നിന്നും ഒരു അഞ്ചു മിനിറ്റിലും ബസ്സുകിട്ടും, ബസ്സുകള്‍ പോകുന്നത് ഓര്‍ക്കാട്ടേരി, നാദാപുരം വഴിയാണ്. ഏകദേശം 28 കിലോമീറ്റര്‍ വരും കുറ്റ്യാടിയിലേക്ക് . കുറ്റ്യാടി നിന്നും മുള്ളന്‍ കുന്നിലേക്ക് 8 കിലോമീറ്റര്, അവിടെ നിന്നും ജാനകിക്കാട്ടിലേക്ക് 3 കിലോമീറ്റര്‍ ഇതാണ് , വടകര ടൌണില്‍ നിന്നുള്ള മൊത്തം ദൂരം.
ജനകിക്കാട്ടിലെക്കുള്ള വഴിയില്‍ കണ്ട ചില ദൃശ്യങ്ങള്‍
നെഹ്‌റു മന്ത്രിസഭയില്‍ സൈനികവകുപ്പ് മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ പെങ്ങളുടെതായിരുന്നു മുന്‍പ് ഈ സ്ഥലം, അവരുടെപേരാണ് ജാനകി. പിന്നീട് ഈ സ്ഥലം സര്‍ക്കാരിലേക്ക് നല്‍കിയപ്പോള്‍ അവരുടെ പേരുതന്നെ ഈ പ്രകൃതി രമണീയമായ സ്ഥലത്തിന് നല്‍കി. ഈ കാട് ഏകദേശം 500 ഏക്കറോളം വ്യാപിച്ചുകിടക്കുന്നു.
ഒരു പാട് മുന്‍പേ കേട്ടിട്ടുണ്ടെങ്കിലും 2009 ലെ അവധിക്കു നാട്ടില്‍ പോയപ്പോഴാണ് ഇവിടെ വരെ പോകാനുള്ള ഒരു അവസരം കിട്ടിയത്.
ഇത്രയും പ്രകൃതി മനോഹരമായ, ശുദ്ധ വായു കിട്ടുന്ന, പച്ചപ്പുകള്‍ തിങ്ങി നിറഞ്ഞ ഒരു സ്ഥലം എന്റെ നാട്ടില്‍ നിന്നും വെറും 40 കിലോമീറ്റെര്‍ മാത്രം ദൂരത്തില്‍ ഉണ്ടായിട്ടും ഒന്ന് പോകാന്‍ പറ്റാത്തതില്‍ ലജ്ജതോന്നിയ നിമിഷങ്ങള്‍.....!!
ആണ്ടില്‍ എണ്ണി ചുട്ടു കിട്ടുന്ന മുപ്പതു നാളുകള്‍....!!
നാടിനെ അറിയാന്‍, അടുത്തുകാണാന്‍, അനുഭവിക്കാന്‍ പിന്നെ ഓര്‍ക്കൂട്ടുകാര്‍ക്കും, ഭൂലോകര്‍ക്കും കാണിക്കാനും, മനസില്‍ സൂക്ഷിക്കാനും തെറ്റിലാത്ത കുറച്ചു ഫോട്ടോകള്‍ എടുക്കാന്‍
ഒരു പാട് യാത്രകള്‍ പ്ലാന്‍ ചെയ്താണ് നാട്ടിലേക്ക് വരുന്നത് , നാട്ടിലെത്തിയാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റും... ഇതിന്റെ ഉദാഹരണമാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ലാന്‍ ചെയ്തതും, ഇതുവരെ നടന്നിട്ടിലാത്തതുമായ കുടജാത്രി യാത്ര...
ജാനകിക്കാട്ടിലെക്കുള്ള യാത്രയില്‍ കൂടെ മൂന്നു കൂട്ടുകാരുമുണ്ടായിരുന്നു.
മുന്‍കൂട്ടി ഒരു തീരുമാനവും എടുക്കാതിരുന്ന ഒരു ട്രിപ്പ്, തികച്ചും യാദൃശ്ചികമായിരുന്നു.
രാജീവേട്ടനും, ഞാനും.
അന്നൊരു അവധി ദിവസമായിരുന്നു. ശ്രീ നാരായണഗുരു സമാധി ദിനം. സുഹൃത്ത് രാജീവേട്ടന് അവധി ദിവസമായതുകൊണ്ട് (എനിക്ക് ഈ മുപ്പതു ദിവസവും അവധിതന്നെ) ആളിനെയും കൂട്ടി വിശദമായി ഒന്ന് നീന്തി കുളിക്കാന്‍ വീട്ടില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ലോകനാര്‍ക്കാവ് ക്ഷേത്രത്തിലെത്തിയതായിരുന്നു.
ലോകനാര്‍ക്കാവ് ക്ഷേത്രം
ഇവിടെ അമ്പലത്തിനോടു ചേര്‍ന്ന് രണ്ടു കുളങ്ങള്‍ ഉണ്ട്, ഒന്ന് അമ്പലത്തിനു പടിഞ്ഞാറ് ഭാഗത്തും അടുത്തത് വടക്ക് ഭാഗത്തും. ഇതില്‍ പടിഞ്ഞാറു ഭാഗത്തുള്ള കുളത്തിലാണ് ഞങ്ങള്‍ കുളിക്കാന്‍ പോയത്. ഇതാണ് വലിയ ചിറ. നല്ല വലുപ്പമുണ്ടിതിനു. മുന്‍പ് കോളേജില്‍ പഠിക്കുന്ന കാലത്ത് മഴക്കാലമായാല്‍ ദിവസവും ഇവിടെ വന്നുള്ള നീന്തിക്കുളി ഒരു രസമായിരുന്നു.
നല്ലൊരു വ്യായാമവും. അന്നൊക്കെ വീട്ടില്‍ നിന്നും ആരും കാണാതെ തോര്‍ത്തും അരയില്‍ ചുറ്റി കൂട്ടുകാരുമൊത്ത് വന്നു നീന്തി കുളിച്ചതുമൊക്കെ ഇപ്പോളുമുണ്ട് ഓര്‍മ്മയില്‍.....
ചിലപ്പോഴൊക്കെ തോന്നും വലുതാകേണ്ടിയിരുന്നില്ലെന്നു...
ആ കുട്ടിത്തം തന്നെ മതിയെന്ന്.
അമ്പലകുളത്തിനടുത്ത് നിന്ന് കിട്ടിയ ചില ഫോട്ടോകള്‍
വണ്ടി കുറച്ചു മാറ്റി നിറുത്തി വസ്ത്രംഒക്കെ മാറ്റി നീന്തി കുളിക്കാനുള്ള ആവേശത്തില്‍ കുളക്കരയില്‍ എത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച എല്ലാ ആവേശവും കെടുത്തുന്നതായിരുന്നു... കുളത്തില്‍ ഒട്ടു മുക്കാലും പായല്‍ നിറഞ്ഞിരിക്കുന്നു, ഈ വെള്ളത്തില്‍ ഇറങ്ങിയാല്‍ ചൊറിച്ചില്‍ ഉറപ്പ്....
എന്റെ നീന്തികുളിക്കാനുള്ള മോഹം പൂവണിയില്ല തീര്‍ച്ച...
ഏതായാലും ഇറങ്ങിതിരിച്ചതല്ലേ എവിടെയെങ്കിലും പോയി നീന്തിയിട്ടു തന്നെ കാര്യം...
ആ യാത്ര ചെന്നെത്തിയത്, ഇവിടെ ഈ ജാനകി കാട്ടില്‍,
വരുന്ന വഴിക്ക് മറ്റു രണ്ടു കൂട്ടുകാരെയും കൂടെ കൂട്ടി.
വന്യമൃഗങ്ങളുടെ ത്രിമാന രൂപങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച ഒരു ഗേറ്റ് ആണ് നമ്മെ കാട്ടിലേക്ക് സ്വാഗതം ചെയ്യുന്നത് .
കാട്ടിനുള്ളിലെക്കുള്ളപാത കുറച്ചു ഇടുങ്ങിയതാണ്. മരങ്ങള്‍ ചൊലവിരിച്ചിരിക്കുന്നയ വഴി..
കാട്ടിന്റെ മുകളിക്ക് കയറാതെ നേരെ പോയാല്‍ നമ്മള്‍ എത്തുന്നത് ഒരു ചെറിയവണ്ടിക്കു മാത്രം പോകാന്‍ കഴിയുന്ന നീളത്തിലുള്ള ഒരു പാലത്തില്‍, അതും കഴിഞ്ഞു മുന്നോട്ടു പോയാല്‍ മനോഹരമായ ഒരു അരുവിയില്‍ ഇറങ്ങാം.
ശുദ്ധ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ എത്ര നേരം കിടന്നാലും മതിവരാത്ത ഒരു അരുവി,
കാലത്ത് 10 മണിയോടെ വെള്ളത്തിലിറങ്ങിയ ഞങ്ങള്‍ തിരിച്ചു കയറുമ്പോള്‍ മണി 5 കഴിഞ്ഞു.
ഇടക്ക് പെയ്ത ചാറ്റല്‍ മഴയൊക്കെ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു,
അവിടെ വച്ച് ഞങ്ങള്‍ക്കൊരു കൂട്ടുകാരനെ കിട്ടി, ആ നാട്ടുകാരനായ ശശിയേട്ടന്‍, ആളിന്റെ വീട് ഈ അരുവിയുടെ തീരത്ത്തന്നെയാണ്, ശശിയേട്ടന്‍ ഞങ്ങളെ വീട്ടില്‍ കൂട്ടി കൊണ്ട് പോയി, കുടുംബത്തെ ഒക്കെ പരിചയപെടുത്തി.. അടുത്ത ഇവിടേക്കുള്ള ട്രിപ്പ് മുന്‍കൂട്ടി അറിയിക്കാനും, അതിനു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ശശിയേട്ടന്‍ ഞങ്ങളെ യാത്രയാക്കിയത്. അന്ന് ശശിയേട്ടന്‍ ഞങ്ങള്‍ക്കൊരു ഉറപ്പ് തന്നിരുന്നു, വിട്ടു മാറാത്ത ചുമയുമായി കഷ്ടപെടുന്ന, ചെയിന്‍ പുകവലിക്കാരനായ ശശിയേട്ടന്‍ ,ഇനി പുകവലിക്കില്ലെന്ന്... എന്തോ അത് പാലിക്കുന്നുണ്ടോ?... അറിയില്ല.... അന്ന് ഇനി വലിക്കില്ലെന്ന് തീരുമാനമെടുത്ത പാടെ ശശിയേട്ടന്റെ കയ്യില്‍ ഉണ്ടായിരുന്ന സിഗരറ്റും, തീപ്പട്ടിയും രാജീവേട്ടന്‍ വെള്ളത്തിലേക്ക് വലിചെറിഞ്ഞതുംഒക്കെ ഇന്നും മനസ്സിലുണ്ട്....
ജാനകികാട്ടില്‍ നിന്നും തിരിച്ചു വരുന്ന വഴി അടുത്ത കേന്ദ്രം പെരുവണ്ണാമുഴി ഡാം ആയിരുന്നു,
മഴ നനഞ്ഞിരിക്കുന്ന പെരുവണ്ണാമൂഴിഡാം
പെരുവണ്ണാമൂഴി എത്തുമ്പോഴേക്കും മഴ കനത്തു... പെരുന്നാള്‍ അവധി ദിവസമായതുകൊണ്ട് ഡാം പരിസരത്ത് കുറച്ചു തിരക്കുണ്ടായിരുന്നു.
അവധി ആഘോഷിക്കുന്ന കുട്ടി പട്ടാളം
മഴ ശക്തമായത് കൊണ്ടും, മഴ നനഞ്ഞു ഇറങ്ങി കുളിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ടും, കാറിലിരുന്നു തന്നെ അവിടെയൊക്കെ കറങ്ങി കുറച്ചു ഫോട്ടോസും എടുത്തു തിരിച്ചു പോന്നു.
പിന്നെ പേരാമ്പ്ര-ചാനിയംകടവ് വഴി നാട്ടിലേക്കുള്ള യാത്ര...
തനി നാടന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്ര....
റോഡിന്റെ രണ്ടു വശങ്ങളിലും പാടവും തെങ്ങിന്‍ തോപ്പുകളും നിറഞ്ഞ, പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന
ചാനിയംകടവ് വഴി വടകരയ്ക്ക്....

29 comments:
എല്ലാം മോശം പടങ്ങള്‍!
(എന്നെ ഫോട്ടോയെടുക്കാന്‍ പഠിപ്പിക്കാമെന്നു പറഞ്ഞിട്ടു ഇതുവരെ ഒന്നും ചെയ്യാത്തതുകൊണ്ട്, ഇങ്ങനെ പ്രതിഷേധിക്കുന്നു.. അല്ലാതെ അസൂയ കൊണ്ടല്ല!)
നെഹ്‌റു മന്ത്രിസഭയില്‍ സൈനികവകുപ്പ് മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ പെങ്ങളുടെതായിരുന്നു മുന്‍പ് ഈ സ്ഥലം, അവരുടെപേരാണ് ജാനകി. പിന്നീട് ഈ സ്ഥലം സര്‍ക്കാരിലേക്ക് നല്‍കിയപ്പോള്‍ അവരുടെ പേരുതന്നെ ഈ പ്രകൃതി രമണീയമായ സ്ഥലത്തിന് നല്‍കി.
ചിത്രങ്ങളും കുഞ്ഞു വിവരണവും ഗംഭീരമായി...
കാണാന്‍ കൊതിക്കുന്ന സ്ഥലം... മാഷേ...
നേരത്തെ കാണേണ്ടതായിരുന്നു.
നന്ദി.
ആ ക്ഷേത്ര മുറ്റത്ത് കമഴ്ന്നു കിടന്നാണു ചിത്രമെടുത്തത് അല്ലേ? സത്യം പറ?
പിന്നെ ആ പുഴയുടെ വേഗത അതേ പടി എങ്ങനെപകര്‍ത്തി?
വളരെ ആകര്‍ഷണീയമാണീ കല താങ്കള്‍ക്ക്..
നന്നായി.
bro. saw ur ''janakikaad'' pictures...really nice..let me knw d details of this place.nywayz..gud
..keep clicking....!
ഇത്തരം കാഴ്ചകളെല്ലാം തന്നെ ഒരുപാട് ഇഷ്ടമാണ്. ഇത് കണ്ടപ്പോള്‍ ഒരുപാട് ഒരുപാട് ഇഷ്ടമായി....താങ്ക്സ്...ലിനുവേട്ടാ...
Nannyittundu...ningalude yaathrayum,photokalum,vivaranangalum....Lokanarkkavil njan poyittundu...pinne janakikkadu athu aadyamayanu kelkkunnathu...enthayalum kollam...
Linu................
Vakkukalilla parayan.Athraykkum gabheeram.sarikkum nastalgic feeling.nammude nadinu ithrayum bhangiyoooo?????????
Prathyekichum nammude lokanarkkavu.
Ella vidha bhavukangalum nerunnu................
Very nice!!
Next vacation adichupolikan oru vadkan keralthilakku oru yathra ...decide cheythalo???
mikacha chithrangal linu. .
nalla rasamulla vivaranangalum...
sarikkum..linu enne assoyppetuthikkalanju...
jaanakikkattil njanum poyittundu...
but ethra sundara -drusyangal kandirunnilla...
ivituthe -veroru prathyekatha...
palayinam..chithrasalabangal ivite - kaanarundennullathaanu..
nalla mazhayaayathinaalavaam....
kaanathe pooyathu. . .
valare nalla - pics..and notes..
all the best ..
പ്രിയ ലിനൂ ..
വീട്ടില്‍ എത്തിയ ഉടനെ താങ്കളുടെ ജനകികാട് ചിത്രങ്ങള്‍ കണ്ടു ..വളരെ നന്നായിരിക്കുന്നു . ഒന്ന് തീരുമാനിച്ചു വടകരയെത്തി യാല്‍ ആദ്യ യാത്ര ഇവിടേയ്ക്ക് ..നന്ദി മുറ്റത്തെ മുല്ലയുടെ ഭംഗിയും സൌരഭവും കാട്ടിത്തന്നതിന്.
Really grt pictures :) Keep the good spirit.
Regards
Sunil
www.photokada.com
പച്ച പച്ചച്ച!പച്ചോട് പച്ച!!!
വിവരണങ്ങളെന്തിനു ഫോട്ടോസ് മാത്രം മതിയല്ലോ കണ്‍കുളിരാന്‍..
(എനിക്ക് പോകാന്‍ പറ്റാത്തതും പോകണമെന്ന് ആഗ്രഹിക്കുന്നതും പോകാന്‍ സാധിക്കുമൊ എന്ന് ശങ്കിക്കുന്നതുമായ ഒരു സ്ഥലം കൂടി) !!
ജാനകിയെ പോലെ പരിശുദ്ധം, ഈ ജാനകിക്കാട്...
ജാനകിയെ പോലെ അതി മനോഹരം, ഈ വാക്കുകളും ചിത്രങ്ങളും....
ആശംസകളോടെ...
-ഒറ്റക്കണ്ണനും ഉണ്ണ്യമ്പൂരീം....
Linu,
Valare nalla kavyatmaka bhasha.... athilupari nalla inspiring fotos, avidam kandapole thonnikkan ponna efforts...iniyum pratheekshikkunnu.....
പടങ്ങളൊക്കെ നന്നായിട്ടുണ്ട്, ആശംസകള്‍
ലിനൂ പടങ്ങള്‍ ഒക്കെ ഗംഭീരം. എല്ലാം നല്ല ഷാര്‍പ് ഫോട്ടോസ്. പ്രകൃതി ഭംഗി നന്നായി ഒപ്പി എടുത്തിട്ടുണ്ട്. ഞങ്ങളെ ജാനകിക്കാട്ടിലെക്ക് കൊണ്ടുപോയതിനു നന്ദി. Lens സിഗ്മ തന്നെയാണോ?
ലിനൂ, പ്രതാപനിലൂടെ പരിചയപ്പെട്ടു. ഫോട്ടോകള്‍ ഒന്നിനൊന്നു മെച്ചം.. അടിക്കുറിപ്പുകള്‍ (മേല്‍ കുറിപ്പുകള്‍ ) അതിലേറെ ഇഷ്ടപ്പെട്ടു. ഒരു friendship request അയച്ചിട്ടുണ്ട്.
ലിനുവേട്ടന്‍ കലക്കന്‍ പടങ്ങള്‍.നന്ദകുമാര്‍ ചേട്ടന്‍ പറഞ്ഞ പോലെ സര്‍വ്വത്ര പച്ച തന്നെ.ഇനി വടകരയിലെത്തിയാല്‍ ജാനകിക്കൊരു ഉമ്മ കൊടുക്കാതെ തിരിച്ച് വരില്ല.മെയിലിനു ഒരിക്കല്‍ കൂടി നന്ദി.
this is a nice trip....now me too wants to go there...at least for once..
Hai Friend...
Your Photography is really superb.
I saw the potos i liked your potos and your photography....
About Janakikaadu photo streams: what to say...just wonderful!!!!!!
So nostalgic...
that macro of "touch me not" is so beautiful...
orunaal njaanum yettane pole valarrum valuthaakum..ettane pole itharam padangal D90 vachedukkum....!!!
മൂന്നു വർഷം കോഴിക്കോട് ജീവിച്ചിട്ടും ഇത്രയും പച്ചപ്പു നിറഞ്ഞ ഇടത്തെക്കുറിച്ച് ആരും എന്നോട് പറഞ്ഞില്ല ദുഷ്ടന്മാർ.ഈ ചിത്രങ്ങൾ എന്നെ എന്തായാലും ജാനകിക്കാട്ടിലെത്തിക്കും. അടുത്ത യാത്ര കോഴിക്കോട്ടേക്ക് തന്നെ
ENIKKU PHOTO NOKKAAN VENDI ALLA EE PAGE IL VISIT CHEYTHATH' .
ENIKKU PHOTO BLOGINE KURRICHU ARRIYAAN VENDIYAA EE PAGE NOKKIYATHU.
ENIKKU KURRACHU IDEA KITTY.
ENTHAAYAALUM NALLA PHOTOS KAANAAN PATTI, AA STHALATHE PATTIYUM AA STHALATHINU AA PERU VANNATHINE PATTIYUM ARRIYAAN PATTI.
ethu model camera anu use cheyunathu
Its all from my first DSLR Sony A200...
Post a Comment