വടകരയുടെ സ്വന്തം സാന്‍ഡ് ബാങ്ക്സ്
ഇത് വടകരയുടെ സ്വന്തം സാന്‍ഡ് ബാങ്ക്സ് ....
കടലും, പുഴയും ഒന്ന് ചേരുന്ന ഒരു മനോഹര തീരം....
ഇവിടുത്തെ സായാഹ്നങ്ങള്‍ക്ക് എന്തോ ഒരു വല്ലാത്ത ഭംഗിയാണ്, പ്രകൃതിയുടെ ഒരു പാട് നിറച്ചാര്‍ത്തുകള്‍ നിങ്ങള്‍ക്ക് ഇവിടുത്തെ അസ്തമയത്തില്‍ കാണാം...
ഓരോ പ്രാവശ്യവും ഈ തീരത്ത് കാണുന്ന അസ്തമയം മുന്‍പ് കണ്ടത്തില്‍ നിന്നും വളരെ വ്യത്യസ്ഥമായാണ് തോന്നാറ്, പ്രകൃതിയെന്ന കലാകാരന്റെ മനോഹരമായ വര്‍ണ്ണകൂട്ടുകളായിട്ടു....
ഇതൊരു അഴിമുഖമാണ് , ഇവിടെ കുട്യാടിപുഴ, മൂരാട് പുഴയായി പിന്നെ കോട്ടക്കല്‍ പുഴയായി കടലില്‍ ചേരുന്നു.
ഇവിടെ കടലും, പുഴയും ഒന്ന് ചേരുന്നു.....
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മ്മം കൂടെ, എനിക്കൊരു ജന്മ്മം കൂടെ ......
കാര്‍മേഘങ്ങളില്‍ ഒളിച്ചു കളിക്കുന്ന അസ്തമയസൂര്യന്‍
എനിക്കിഷ്ടപ്പെട്ട നിറങ്ങള്‍..... ചാര നിറം അതിന്റെ വ്യത്യസ്ത ടോണുകളില്‍.....
പണ്ട് ഈ കടല്‍ തീരത്ത് വന്നു നനഞ്ഞ മണലില്‍ 'പരശുരാമനോട് തോറ്റ കടല്‍ ' എന്നെഴുതിവെക്കുന്നതും, ഉടനെ തിരമാലകള്‍ വന്നു അത് മായ്ച്ചു കളയുന്നതും വീണ്ടും കുറച്ചു കൂടെ കരയിലേക്ക് മാറി എഴുതുന്നതും, അതും തിരമാലകള്‍ മായ്ച്ചു കളയുന്നത് മൊക്കെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ചില ബാല്യ കാലചിത്രങ്ങളാണ്....കടലിന്റെ അഭിമാനത്തെ തൊട്ടുകളിച്ചത്തിന്റെ പ്രധിഷേധമായിരിക്കാം അന്ന് ആ തിരമാലകള്‍പ്രകടിപ്പിച്ചത്....
സായാഹ്നങ്ങളെ മനോഹരങ്ങളാക്കാന്‍,... പ്രകൃതിയോടു ചെര്‍ന്നിരിക്കാന്‍.....
ഇപ്പോള്‍ ഇവിടെ കടലിനോടു ചേര്‍ന്ന് നീളത്തിലുള്ള കരിങ്കല്‍ ഭിത്തി കെട്ടിയിരിക്കുന്നു, കടല്‍ക്ഷോഭത്തെ നേരിടാന്‍, മുന്‍പ് ഈ ഭിത്തി ഉണ്ടായിരുന്നില്ല.. കടലിലെക്കിറങ്ങാന്‍ എളുപ്പമായിരുന്നു, ഇപ്പോള്‍ ഇവിടെ കടലില്‍ ഇറങ്ങുന്നത് കുറച്ചു അപകടം പിടിച്ച ഏര്‍പ്പാടാണ്.വലിയ കരിങ്കല്‍ പാളികളില്‍ ചവിട്ടി വേണം ഇറങ്ങാന്‍, അല്‍പ്പം ശ്രദ്ധ മാറിയാല്‍ അപകടം ഉറപ്പ്.
അല്ലങ്കില്‍ തന്നെ ഇന്നത്തെ ഈ തിരക്കുകള്‍ ക്കിടയില്‍ ആര്‍ക്കാണ് നേരം, മണലില്‍ എഴുതി അത് തിരമാലകള്‍ മായ്ച്ചു കളയുന്നതോക്കെ കണ്ടിരിക്കാന്‍...
കടല്‍ തീരത്തുള്ള കരിങ്കല്‍കെട്ട്, സുരക്ഷയ്ക്കായി....
ഈ മനോഹരതീരത്തിന് ചേര്‍ന്ന് ബിര്‍ല്ലയുടെ ഒരു പഴയ ബംഗ്ലാവ് ഉണ്ട്, പണ്ട് ഓണത്തിനും, വിഷുവിനുമോക്കെ കടല്‍ത്തീരത്ത് വരുമ്പോള്‍ ഈ ബംഗ്ലാവ് ഒരു അത്ഭുതകാഴ്ചയായിരുന്നു. അന്ന് നമ്മള്‍ക്ക് ഉള്ളിലേക്ക് പ്രവേശനം ഇല്ലായിരുന്നു, ചുറ്റുമതിലുകള്‍ക്കുള്ളില്‍ വലിയ കാറ്റാടി മരങ്ങള്‍ ചോല വിരിച്ചു നിന്ന, പടിഞ്ഞാറന്‍ കാറ്റ്ഏറ്റു വലിയ ഗമയോടെ തലയുയര്‍ത്തി നിന്നിരുന്ന കെട്ടിട സമുച്ചയം....
ഇന്ന് ആ തലക്കനമോക്കെ മാഞ്ഞിരിക്കുന്നു, ചുറ്റു മതിലോക്കെ നാമ മാത്രമായിരിക്കുന്നു,
കടല്‍ തീരം മണ്ണിട്ട് ഉയര്‍ത്തിയത് കൊണ്ട് ഈ കെട്ടിടത്തിനടുത്ത് പ്രവേശിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല ഇപ്പോള്‍.
ബിര്‍ല്ലയുടെ ബംഗ്ലാവ്
സാന്‍ഡ് ബാങ്ക്സില്‍ എത്തിച്ചേരാന്‍, വടകര അഞ്ചു വിളക്കിനു അടുത്തു നിന്ന് ജീപ്പ് സര്‍വീസുണ്ട്, പിന്നെ യഥേഷ്ടം ഓട്ടോറിക്ഷകളും കിട്ടും, മുന്‍പ് ബസ്സ് സര്‍വിസ് ഉണ്ടായിരുന്നു. ഈ ജീപ്പുകള്‍ പോകുന്നത് ഒരു കാലത്ത് വടകരയുടെ വാണിജ്യ കേന്ദ്രമായിരുന്ന താഴെ അങ്ങാടിയിലൂടെയാണ്, വടകരയുടെ ജീവനാഡിയായിരുന്ന ആ പഴയ സ്ഥാപനങ്ങളുടെ ചില ശേഷിപ്പുകള്‍ ഇപ്പോഴും അവിടെ കാണാം, വടകരയുടെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന കൊപ്രസംഭരണ ശാലകള്‍...
ഇവിടത്തെക്കുള്ള വേറൊരു വഴി പാക്കയില്‍ പ്രദേശത്തു കൂടെയാണ്, പാക്കയില്‍ കുഞ്ഞിരാമന്‍ വക്കീല്‍ പാലം വന്നതോടെ വടകര ടൌണില്‍ നിന്നും, റെയില്‍വേസ്റ്റേഷന്‍, ഐസ്റോഡ് വഴി പുറങ്കരയിലേക്കും അവിടെ നിന്ന് സാന്‍ഡ് ബാങ്ക്സിലെക്കും എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്.
സാന്‍ഡ് ബാങ്ക്സിന്‍റെ അടുത്തുള്ള ഈ പുറങ്കര കടപ്പുറത്തായിരുന്നു ഒഞ്ചിയം രക്തസാക്ഷികളുടെ ശവശരീരങ്ങള്‍ ഒരു മിച്ചു ഒരു വലിയ കുഴിയില്‍ മറവു ചെയ്തത്. 1948 ഏപ്രില്‍ 30 ആണ് ഒഞ്ചിയം വെടിവെപ്പ് നടന്ന ആ കറുത്തദിനം.
ആ വര്‍ഷം ഫെബ്രവരിയില്‍ കല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി കുറുബ്രനാട്ടു താലൂക്ക് കമ്മിറ്റി യോഗം ചേരാനുള്ള പാര്‍ട്ടിയുടെ തീരുമാനം ഒറ്റുകാരില്‍ നിന്നും മണത്തറിഞ്ഞ പോലീസ് നേതാക്കളെ അറസ്റ്റു ചെയ്യാന്‍ മുതിര്‍ന്നതാണ് പിന്നീട് ഏറ്റുമുട്ടലിലും, കിരാതമായ വെടിവെപ്പിലും ചെന്നെത്തിയത്, അന്നവിടെ പത്തു സഖാക്കളാണ് കൊല്ലപ്പെട്ടത്, അവരില്‍ പലരും 18 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളവരായിരുന്നു. ഇപ്പോള്‍ ഇവിടെ ഒരു രക്തസാക്ഷിസ്തൂപമുണ്ട്, എല്ലാ ഏപ്രില്‍ 30 നും ഒഞ്ചിയം രക്തസാക്ഷി ദിനമായി ആചരിച്ചു വരുന്നു.
കടലും പുഴയും ഒന്ന് ചേരുന്ന ഈ തീരത്തിന് തെക്ക് ഭാഗത്ത് കാണുന്നത് വീരശൂര പരാക്രമിയും, സാമൂതിരി രാജാവിന്റെ പടത്തലവനുമായ കുഞ്ഞാലിമരക്കാരുടെ നാട്... 'കോട്ടക്കല്‍'.
ആ കാണുന്നത് കോട്ടക്കല്‍ കടപ്പുറം
ഇവിടെ ഈ കോട്ടക്കല്‍ കടപ്പുറത്ത് എല്ലാ വര്‍ഷവും മുടങ്ങാതെ കടലാമകള്‍ മുട്ടയിടാന്‍ വരാറുണ്ട്, ഈ മുട്ടകളെ സംരക്ഷിക്കാന്‍ ഇവിടുത്തെ പ്രകൃതി സ്നേഹികളായ കുറച്ചു നാട്ടുകാര്‍ ചേര്‍ന്ന് 'തീരം' എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി ഒരു ചെറിയ കെട്ടിടം പണിഞ്ഞു കടലാമയുടെ മുട്ടകളെയും, ആമാക്കുഞ്ഞുങ്ങളെയും സംരക്ഷിച്ചു പോരുന്നു. ഈ കെട്ടിടം കോട്ടക്കല്‍ കൊളാവിപ്പാലം ബീച്ചിലാണ് . ഇവിടെ എത്തിച്ചേരാന്‍ കോഴിക്കോടെ വടകര റൂട്ടില്‍ ഇരിങ്ങല്‍ പ്രദേശം കഴിഞ്ഞു, മൂരാട് പാലം എത്തുന്നതിനു മുന്പായി പടിഞ്ഞാരേക്ക് ഒരു റോഡുണ്ട് കൊട്ടക്കലേക്ക് പോകാന്‍. ഈ വഴിയില്‍ കുറച്ചു ദൂരം പോയി വഴി രണ്ടാകുന്ന സ്ഥലത്ത് നിന്നും അടുത്തുള്ള കടകളില്‍ അന്വേഷിച്ചാല്‍ ഇവിടേക്കുള്ള കൃത്യമായ വഴി പറഞ്ഞു തരും. ഇത് ഇപ്പോള്‍ കേരള വന്യജീവി സംരക്ഷണവകുപ്പിന് കീഴിലാണ്.
ഇവിടെ നിന്നും കിഴക്ക് ഭാഗത്തായി കാണുന്ന കരപ്രദേശം, പുതുപ്പണത്തിന്റെ പടിഞ്ഞാറെ അറ്റമായ കക്കട്ടിയില്‍ ആണ്. കക്കട്ടിയുടെയും , പുറങ്കരയുടെയും ഇടയിലുള്ള പുഴയുടെ ഈ ഭാഗങ്ങളില്‍ സീസണ്‍ ആയാല്‍ സുലഭമായി കക്ക കിട്ടും,
കക്കട്ടിയില്‍
ഇടക്ക് ചില പരിഷ്ക്കാരങ്ങളൊക്കെ വരുത്തിയെങ്കിലും, പൂര്‍ണ്ണമായി ഈ സ്ഥലത്തെ ഒരു ടൂറിസ്റ്റ് സ്പോട്ട് ആക്കി മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിനോദ സഞ്ചാരത്തിനു അനന്തസാധ്യതകള്‍ ഉള്ള ഒരു സ്ഥലമാണിത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് അവധി ദിവസങ്ങളില്‍ ഇവിടെ കാണുന്ന ജനത്തിരക്ക്.
'മദ്യപാനം അനുവദനീയമല്ല, സഞ്ചാരികള്‍ മാന്യത പുലര്‍ത്തുക...'
കരിങ്കല്‍പാളികള്‍ക്ക് മുകളില്‍ കണ്ടത്.
അതെ നമ്മള്‍ മാന്യത പുലര്‍ത്തുക തന്നെ ചെയ്യണം, മദ്യലഹരി ഇവിടെ നല്ലതല്ല, അപകടം വരാന്‍ സാധ്യത കൂടുതലാണ്, കടലും പുഴയും ഒന്ന് ചേരുന്നത് കൊണ്ട്, ഇവിടെ ഇടക്ക് ചില ഭാഗങ്ങളില്‍ ആഴത്തിലുള്ള കുഴികളുണ്ട്, വര്‍ഷകാലത്ത് ഇവിടെ ഇടക്ക് അപകട മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ഒരു പൂഴികോരുന്ന തോണ്ണിമറഞ്ഞപ്പോഴുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഞാന്‍ നേരില്‍ കണ്ടതാണ്, അന്ന് മൃതശരീരം കിട്ടിയത് ഇവിടെ നിന്നും ഒരു പാട് ദൂരെ മാറിയിട്ടാണ്, അടിയൊഴുക്ക് നല്ല പോലെ ഉള്ള പ്രദേശമാണിത്, കടലില്‍ ഈ ഭാഗത്ത് ഇറങ്ങരുത്.
തിരമാലകള്‍ നനയ്ക്കുന്ന, പായലുകള്‍ നിറഞ്ഞിരിക്കുന്ന ഈ പാറകൂട്ടങ്ങള്‍ക്കടുത്തു അപകടങ്ങള്‍ പതിയിരിക്കുന്ന കുഴികളുണ്ട്.....
കുറച്ചു പുതിയ പരിഷ്ക്കാരങ്ങള്‍ ഒക്കെ വരുന്നുണ്ട്... അതിനുവേണ്ടി മണ്ണിട്ട് ഉയര്‍ത്തിയിരിക്കുന്നു...
വെള്ളിയാംകല്ല് അങ്ങ് ദൂരെ കടലില്‍ ഒരു പൊട്ടുപോലെ....
സാന്‍ഡ് ബാങ്ക്സില്‍ നിന്നും അങ്ങ് ദൂരെ കടലില്‍ കാണുന്ന പാറകൂട്ടമാണ് വെള്ളിയാങ്കല്ല് .
ഐതിഹ്യവും ചരിത്രവും സംഗമിക്കുന്ന ഒരു സമുദ്രസ്ഥാനം.
സാമൂതിരിയുടെ കപ്പല്‍പടയെ നയിച്ചിരുന്ന, കുഞ്ഞാലിമരയ്ക്കാറുടെ ഒളിപ്പോര്‍കേന്ദ്രമായിരുന്ന ഈ പാറക്കെട്ട് , പോര്‍ച്ചുഗീസ് കപ്പലുകളുടെ പേടി സ്വപ്നമായിരുന്നു.
പയ്യോളിയില്‍നിന്ന് പതിമൂന്നും, തിക്കോടിയില്‍നിന്ന് പാതിന്നാറും കിലോമീറ്ററാണ് കടല്‍മാര്‍ഗ്ഗം വെള്ളിയാങ്കല്ലിലേക്ക്,
എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ആത്മാക്കള്‍ തുമ്പികളായി പറക്കുന്ന വെള്ളിയാങ്കല്ല്,
എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ആത്മാക്കള്‍ തുമ്പികളായി പറക്കുന്ന വെള്ളിയാങ്കല്ല്,
'മലബാര്‍ മാന്വലി'ലില്‍ വില്യം ലോഗന്‍ വിശേഷിപ്പിക്കുന്ന ബലിക്കല്ല്...
ഐതീഹ്യങ്ങളില്‍ മാത്രമല്ല സാഹിത്യത്തിലും നിറയുന്ന ഒന്നാണ് വെള്ളിയാങ്കല്ല്.
ഫാന്റം പാറയെന്ന് അറിയപ്പെടുന്ന തലയോട്ടിയെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ പാറയും അവിടെയുണ്ട്. വെള്ളിയാങ്കല്ലിലേക്കുള്ള യാത്രയില്‍ പരിചയമുള്ള മത്സ്യത്തൊഴിലാളികളുടെ സഹകരണം കൂടെ വേണം. കൊയിലാണ്ടി, വടകര, മാഹി ഭാഗങ്ങളില്‍നിന്ന് പോവുകയാണ് സൗകര്യം.ബോട്ടിലാണ് യാത്രയെങ്കില്‍ ചെറിയ മത്സ്യബന്ധന വള്ളം ഒപ്പം കൊണ്ടുപോകണം. വെള്ളിയാങ്കല്ലില്‍ പാറയില്‍ അടുപ്പിച്ച് കരയ്ക്കിറങ്ങാന്‍ ചെറിയ വള്ളം തന്നെ വേണം. വേലിയിറക്കസമയമാണ് വള്ളമടുപ്പിക്കാന്‍ അനുയോജ്യമായ സമയം. പരിചയസമ്പന്നരായവര്‍ ഉണ്ടെങ്കിലേ വള്ളമടുപ്പിക്കാന്‍ കഴിയൂ.
കൈ നിറയെ കളര്‍ഫുള്‍ ആണെങ്കിലും, ജീവിതം അത്രയ്ക്ക് കളര്‍ഫുള്‍ അല്ല... പഞ്ഞി മിട്ടായിക്കാരന്‍
ഇത് കടലിന്‍റെ മക്കള്‍..... ഉയര്‍ന്നു പൊങ്ങുന്ന തിരകള്‍ക്കിടയില്‍ നിന്നും മീന്‍ പിടിക്കുന്നവര്‍....
കടലിലേക്ക് പെയ്തിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍...
മീന്‍പിടിത്തവും കഴിഞ്ഞു വരുന്ന ബോട്ട്...
എങ്ങനുണ്ട് സാന്‍ഡ് ബാങ്ക്സ്?...
കൊളളാമ്മോ?...
ഇഷ്ടമായെങ്കില്‍ ഒന്ന് പോകണം ഈ മനോഹരതീരത്തിലേക്ക്...
ഇത് പോലെ കുറച്ചു മനോഹരങ്ങളായ സ്ഥലങ്ങള്‍കൂടെയുണ്ട് എന്റെ നാട്ടില്‍....
ഏതൊക്കെ ഇനിയെത്ര കാലം കൂടെ എന്നോര്‍ക്കുമ്പോഴാണ് പ്രയാസം,...
ഇല്ല, ഒന്നും സംഭവിക്കില്ലെന്നു നമുക്ക് ആശ്വസിക്കാം.... നമ്മളൊന്നും അത്രയ്ക്ക് ക്രൂരന്‍മാരല്ലല്ലോ....
ഇതൊക്കെ ഇതുപോലെ നിലനില്‍ക്കേണ്ടത് നമ്മുടെയും, മറ്റു ജീവജാലങ്ങളുടെയും നില നില്‍പ്പിനു അത്യാവശ്യമാണ്,
ഇവിടെ ഈ മരുഭൂമിയില്‍ ഇരിക്ക്മ്പോഴാനു നമ്മുടെ നാട്ടിന്റെ വില എന്തെന്നു എനിക്ക് മനസ്സിലാകുന്നത്,
'കണ്ണുള്ളവന് കണ്ണിന്റെ വില അറിയില്ലല്ലോ എന്ന് പറയും പോലെ..'
55 comments:
great shots Linu.... Keep it up... or exhibition ulla sangathikal ippol ayittundennu thonnunu
Saji
തേങ്ങ ഉടക്കാന്‍ കിട്ടിയ അവസരം ഞാന്‍ പാഴാക്കുന്നില്ല
(((((ഠോ)))))
ഇനി ആസ്വദിച്ചു നോക്കാം
ലിനു മനോഹരം. ചിത്രങ്ങളും ,വിവരണവും....
പരിഷ്കാരങ്ങള്‍ നല്ലത് തന്നെ.പക്ഷെ ഈ മനോഹാരിത നശിപ്പികാതെ വേണം .അങ്ങനെ ആശിക്കാം..
ഓരോ അസ്തമയവും ഓരോ പുലരിയും നമ്മള്‍ കാണുന്നതനുസരിച് ഓരോ തരത്തില്‍ മനോഹരങ്ങളാരിക്കും. ഇനി വരാന്‍ പോകുന്നവ അതിമനോഹരങ്ങളും. വാന്‍ ഗോഗ് പറഞ്ഞത് ഓര്‍ക്കുന്നു. "ഇനി ഞാന്‍ വരയ്ക്കാന്‍ പോകുന്ന ചിത്രമാരിക്കും എന്‍റെ ഏറ്റവും മനോഹരമായ സൃഷ്ടി ".....
ഒരുപാടൊരുപാട് ഇഷ്ടായി.
ചിത്രങ്ങൾ ഒന്നിനൊന്നു മെച്ചം,വിവരണങ്ങളും.
നന്ദി.. ലിനു.
ഹോ! മനോഹരം..അതിമനോഹരം. കൊതിപ്പിക്കുന്ന ചിത്രം!! എന്താ പറയുക എന്നറിയാതെ ഇങ്ങിനെയിരുന്നു പോയി. ഇത്രയും നല്ല ഫോട്ടോസ് കാണാന്‍ എന്നെ ക്ഷണിച്ചതിന് ഒരുപാട് നന്ദി. വിവരണങ്ങളും നന്നായിട്ടുണ്ട്.
1."എനിക്കിഷ്ടപ്പെട്ട നിറങ്ങള്‍..... ചാര നിറം അതിന്റെ വ്യത്യസ്ത ടോണുകളില്‍.." എനിക്കും ഒരുപാടിഷ്ടപ്പെട്ടു.
2."സായാഹ്നങ്ങളെ മനോഹരങ്ങളാക്കാന്‍,... പ്രകൃതിയോടു ചെര്‍ന്നിരിക്കാന്‍" wow!
3."ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മ്മം കൂടെ, എനിക്കൊരു ജന്മ്മം കൂടെ" തരുമോ? അറിയാതെ ഞാനും ചോദിച്ചു പോയി...
4."കടലിലേക്ക് പെയ്തിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍..." എന്തൊരു ഭംഗി!
5.എങ്ങനുണ്ട് സാന്‍ഡ് ബാങ്ക്സ്?...ഉഗ്രന്‍!
തിരിച്ച് എന്റെ ഫോട്ടോ ബ്ലോഗിലേയ്ക്കും സ്വാഗതം. ഇതിന്റെ മുന്‍പില്‍ അതൊന്നുമല്ലാട്ടോ. എന്നാലും.:)
ചില കഥകളും നോവലുകള്‍ക്കുമൊക്കെ ദൃശ്യ ഭാഷ്യം ചമയ്ക്കുമ്പോള്‍
മനസ്സിലെ ഭാവനകളുടെ നിറചാര്‍ത്തില്‍ നിന്നും ഇത്തിരി എന്തോ നഷ്ടമായതു പോലെ തോന്നാറുണ്ട്;
ഒരുപാട് രാത്രികളില്‍ ഉറക്കമൊഴിച്ച് വീണ്ടും വീണ്ടും
വായിച്ച പ്രിയ പുസ്തകമാണ് "മയ്യഴി പുഴയുടെ തീരങ്ങളില്‍" ..
ആത്മാക്കള്‍ തുമ്പികളായി പറക്കുന്ന വെള്ളിയാങ്കല്ല്
ലിനു പകര്‍ത്തിയപ്പോള്‍ ആ അപരിചിത ഭംഗി ഒട്ടും നഷ്ടമായില്ല ...
കഥയിലേതുപോലെതന്നെ ....
അങ്ങ് ദൂരെ കടലില്‍ ഒരു പൊട്ട് പോലെ ... .
ആദ്യമായാണ് വെള്ളിയാങ്കല്ലിന്‍റെ ചിത്രം കാണുന്നത് .. !!
കഥാകാരന്‍റെ ഭാവന മാത്രമായിരുന്നു എന്നാണ് ഞാനിതുവരെ ധരിച്ചിരുന്നതും ..
നന്ദി ലിനൂ ..
വെള്ളിയാങ്കല്ലിന്‍റെ നിഘൂട സൗന്ദര്യം ഒപ്പിയെടുത്തതിന് .
ഹായ് ലിനു......
സന്തോഷം മെയില്‍ അയച്ചതിന്. ഇത്ര മനോഹരമായ് സ്ഥലങ്ങള്‍ പരിജയപ്പെടുതിയത്തില്‍ അതിലേറെ സന്തോഷം
അടുത്ത അവധിക്കു തീര്‍ച്ചയായും അവിടെ പോകണം. നന്നായി.
നല്ല മിഴിവാര്‍ന്ന ചിത്രങ്ങള്‍. അഭിനന്ദനങ്ങള്‍.
ലിനുവിന്റെ മെയില്‍ കണ്ടപ്പോള്‍ സത്യത്തില്‍ വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയാണ് വന്നത്.ചിത്രങ്ങള്‍ക്ക് മാര്‍ക്കിടാനുള്ള വിവരമൊന്നും ഇല്ലെങ്കിലും പറയട്ടെ എനിക്ക് എല്ലാം മികച്ചതായി തോന്നി.
ഏകദേശം 5 മാസം മുമ്പ് ബീച്ചില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആ ഭാഗത്ത് സുഹൃത്തുക്കളുമായി നില്‍ക്കുമ്പോഴായിരുന്നു 'കറക്കം മതിയാക്കി ഖത്തറിലേക്ക് പോകാന്‍ തയ്യാറായിക്കോളൂ' എന്ന് ഖല്‍ബ് തകര്‍ത്ത് കൊണ്ടുള്ള മാമന്‍റെ കോള്‍ വരുന്നത്.പ്രവാസത്തിന്‍റെ രണ്ടാം പകുതിയിന്ന് മരുക്കാട്ടില്‍ ആടിത്തിമിര്‍ക്കുമ്പോള്‍ ഇത്തിരി നേരത്തേക്കെങ്കിലും ഓര്‍മ്മകളിലേക്ക് തിരിച്ച് കൊണ്ട് പോയി ലിനുവിന്‍റെ പോട്ടങ്ങള്‍.നന്ദി.
തിരികെയെത്തുമ്പോള്‍ മനസ്സൊന്ന് കുളിര്‍പ്പിക്കാന്‍, ഒരിത്തിരി നേരമിരുന്ന് സൊറപറയാന്‍ ഈ പച്ചപ്പ് അവിടെയുണ്ടാകട്ടയെന്ന് പ്രാര്‍ഥിക്കുന്നു.ഈ കണ്ണെത്താ ദൂരത്തിരുന്ന് അതിനല്ലേ കഴിയൂ ലിനൂ :(
ഫോട്ടോ ഉഗ്രൻ.
എല്ലാം കണ്ടപ്പോൾ എന്റെ ഫോട്ടോ പരിപാടി നിർത്തിയാലോ എന്ന് ആലോചിച്ചു പോയി. ഇതിന്റെ സൂത്രം ആ ക്യാമറയും അതിന്റെ പിന്നിലുള്ള ലിനുവിന്റെ കഴിവും ആയിരിക്കും.
പിന്നെ വളരെക്കാലമുള്ള ഒരു സംശയം;
നമ്മുടെ കേരളത്തിലെ അറബിക്കടലിന്റെ തീരത്തെ ഫോട്ടോയും മറ്റു തീരങ്ങളിലെ ഫോട്ടോയും തമ്മിൽ നിറങ്ങളിൽ ധാരാളം വ്യത്യാസം കാണുന്നുണ്ടല്ലൊ. കന്യാകുമാരി, ഗോവ, ഒമാൻ, എന്നീ സ്ഥലങ്ങളിലെ അസ്തമയ ഫോട്ടോ (ഒരേ ക്യാമറകൊണ്ടെടുത്തതും ഉണ്ട്) നോക്കിയാൽ വളരെ വ്യത്യാസം കാണുന്നു.
വളരെ നന്നായിട്ടുണ്ട് ലിനൂ. ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്.
നല്ല കാഴ്ചകള്‍ ,
മനോഹരം....
സാന്റു ബാങ്ക് മാറിക്കൊണ്ടിരിക്കുകയാണ്
വടകര നഗര സഭ തുടങ്ങി വെച്ച നിര്‍ മാണ പ്രവര്‍ത്തനങ്ങള്‍
ധൃതഗതിയില്‍ നടക്കുന്നു.
കടലിലേക്ക്
അല്‍പം നീളത്തില്‍ കയറിപ്പോകാന്‍ പാകത്തിലുള്ള
പുലി മുട്ടിന്റെ പണിപൂര്‍ ത്തിയായി വരുന്നു.
സന്ദര്‍ശ്ശകര്‍ക്ക് ഇരിക്കാനും നടക്കാനുമായുള്ള
ഇന്റര്‍ ലോക്ക് പാകിയ വിശാലമായ സൗകര്യങ്ങളും
ഇപ്പോള്‍ ഏകദേശം ആയിക്കഴിഞ്ഞു.
അതിനനുസരിച്ചു
സന്ദര്‍ശ്ശകരുടെ തിരക്കും ഒരു പാടു വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
അതോടൊപ്പം സ്വഭാവികമായ ചില അനാരോഗ്യ പ്രവണതകളും.............
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി!
എങ്ങിനെ ആശിക്കാതിരിക്കും, അത്രയേറെ മനോഹരമല്ലേ നമ്മുടെ നാട്....
കണ്ണിനും മനസ്സിനും നല്ലൊരു വിരുന്നൊരുക്കി ക്ഷണിച്ചതിനു വളരെ നന്ദി ലിനു!
എന്നെങ്കിലും കുറച്ചു നേരം അവിടെ പോയിരിക്കണം
മനോഹരം.......പടംസ്...ഹോ....കലകലക്കി !!!!! I am speechless !!
വെള്ളിയാംകല്ല് - പണ്ടും ഇന്നും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം. ചെറുപ്പകാലത്ത്, അച്ഛന്‍ വെള്ളിയാംകല്ല് കഥകള്‍ പറഞ്ഞു തരുമായിരുന്നു.
Thanks a BILLION !!!
സുന്ദരന്‍ ഷോട്ടുകള്‍ ലിനു.
ക്യാമറ പറയുന്ന കഥ
Wonderful shots....!
Best wishes...!!!
really good pics linoooo
:) click more
മനോഹരം.....
ചിത്രങ്ങളും ,വിവരണവും....
ലിനൂ, കുറച്ചുകൂടി പകല്‍വെളിച്ചം ഉള്ള സമയത്താണെങ്കില്‍ നമ്മുടെ സാണ്ട്ബങ്ക്സ് കാണാന്‍ ഇനിയും ഭംഗിയായേനെ. കാര്‍മേഘങ്ങള്‍ ഉള്ളത് കൊണ്ടായിരിക്കും അല്‍പ്പം വെളിച്ചം കുറഞ്ഞത് അല്ലെ. ഞാനും എന്റെ പ്രിയ സുഹൃത്ത് രജത്തും ആഴ്ചയില്‍ മിനിമം നാല് ദിവസമെങ്കിലും ഞങ്ങളുടെ സായാഹ്നങ്ങളുടെ നല്ലൊരു ഭാഗം ഇവിടെ ചിലവഴിക്കാറുണ്ട്. ഒന്നുകൂടി ആ പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ സഹായിച്ചതില്‍ ഒരുപാട് നന്ദി...!
നല്ല പടങ്ങള്‍….. ഒത്തിരി ഒത്തിരി ഇഷ്ടമായി…..!
അതിമനോഹരം എന്ന് മാത്രമേ ഒള്ളു പറയാന്‍ ...ചിത്രങ്ങള്‍ തന്നെ കഥ പറഞ്ഞു തരുന്നു ....
Linu...So beautiful as usual....sasneham
ഫോട്ടോകളെ അഭിനന്ദിക്കാതെ വയ്യ
:-)
മനോഹരമായ ചിത്രങ്ങള്‍.
ചരിത്രവും ഭംഗിയും കോര്‍ത്തിണക്കി പറഞ്ഞിരിക്കുന്നു. ഈ മനോഹാരിത എന്നും നിലനില്‍ക്കട്ടെ എന്ന് മാത്രം ആശിക്കുന്നു.
നല്ല ചിത്രങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
Linu, really your very talent photograher b'cause your photos allways convey some message or emotions....ithra oke beauty undayirunno nammude nattil...Appreciate your great work.....
ലിനു,മനോഹരമായ ചിത്രങ്ങളും,വിവരണവും-ആദ്യത്തെ ചിത്രവും,പായല്‍ മൂടിയ പാറക്കെട്ടും കൂടുതല്‍ ഇഷ്ടപ്പെട്ടു.
ആദ്യ പടങ്ങള്‍ ഒത്തിരി ഇഷ്ട്ടായി
നല്ല രസം
ലിനു... അതി മനോഹരം എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോവും. കിക്കിടിലന്‍ പടങ്ങള്‍. ബ്രില്യന്റ് കമ്പോസിംഗ്. നല്ല കളര്‍ ടോണ്‍... sipmly superb...
എനിക്കൊരു കാര്യം മനസ്സിലായി ഫോട്ടോഗ്രാഫിയില്‍ വാസനയുള്ള ഒരാള്‍ക്ക് ഫോട്ടോയെടുക്കാനായി ദൂരെക്കൊന്നും യാത്ര ചെയ്യേണ്ട ആവശ്യമില്ലെന്ന്!
നല്ല കാഴ്ചകള്‍!
ഏറെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍....
ഒരുപാടിഷ്ടമായി...
എങ്ങനുണ്ട് സാന്‍ഡ് ബാങ്ക്സ്?..
തകര്‍പ്പന്‍ ....
Beatiful pics and nice narrations..
Congrats..
Super!!
Great Shots Linu..your images convey emotions, and many things about our land..congrats.
John Mathew New Delhi.
great snaps....really superb photography...most of them are fentastic...i want to visit vadakara again and to view these places...
നല്ല യമണ്ടൻ പടങ്ങൾ!
എല്ലാം ഇഷ്ടപ്പെട്ടു!
ഫോട്ടോ നന്നായിട്ടുണ്ട് എന്ന് ഞാനും കൂടെ പറയേണ്ട ആവശ്യമില്ല , കാരണം മുകളില്‍ എല്ലാവരും പറഞ്ഞിട്ടുണ്ട്, അത് സത്യവുമാണ് .വടകരയില്‍ എവിടെയാ ...? ഞാനും ഒരു വടകരക്കാരനായത് കൊണ്ട് ചോദിച്ചതാണ്.....
ഇത്രയും മനോഹരമായ സ്ഥലങ്ങള്‍ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. പടങ്ങള്‍ എല്ലാം അടിപൊളി.ചാന്‍സ് കിട്ടിയാല്‍ ഞാനും പോകും ഇതൊക്കെ കാണാന്‍.
beautiful shots & writeup linu.Thanks for sharing.
വളരെ മനോഹരമായ പടങ്ങള്‍. വിവരണവും നന്നായിട്ടുണ്ട്.
Superb pictures. Thanks for the feast :)
ലിനൂ
ഒഞ്ചിയം രക്തസാക്ഷി ചരിത്രവും, കുഞ്ഞാലിമരയ്ക്കാര്‍ കഥയുമൊക്കെ ചേര്‍ന്ന് ഈ തീരം കൊതിപ്പിക്കുന്നു. കൂട്ടത്തില്‍ എന്നത്തേയും പോലെ മനോഹരമായ ഫോട്ടോകളും.
ഒരു ജന്മം പോര. ഒരുപാട് ജന്മം കിട്ടണം ഈ തീരത്ത്. എന്നാലും മതിയാവില്ല.
വെള്ളിയാങ്കല്ല് ഒരു ഡെസ്റ്റിനേഷനായി മാര്‍ക്ക് ചെയ്തിട്ട് കാലം കുറേയായി. കൂട്ടത്തിലിതാ സാന്‍ഡ് ബാങ്ക്‍സ് കൂടെ മാര്‍ക്ക് ചെയ്യുന്നു.
ഈ കിടിലന്‍ പോസ്റ്റിന് ഒരു സല്യൂട്ട്.
സ്നേഹിതാ ....
എന്നത്തേയും പോലെ ഇതും മനോഹരം. [sand banks-blog ]
വടകരയെക്കുറിച്ചു ജനങ്ങള്‍ വീണ്ടും അറിയുന്നു.
നിന്റെ നല്ല സൃഷ്ടികള്‍ക്കും ഇവിടെക്കാണിച്ച, എഫ്ഫോര്‍തിനും എല്ലാ ഭാവുകങ്ങളും.
ചിത്രങ്ങളും ഐതിഹ്യ ചരിത്രകുറിപ്പുകളും - മികച്ചിരിക്കുന്നു !!
നന്മകള്‍ - ഇനിയും പ്രതീക്ഷയോടെ. !!
സ്നേഹിതാ ....
എന്നത്തേയും പോലെ ഇതും മനോഹരം. [sand banks-blog ]
വടകരയെക്കുറിച്ചു ജനങ്ങള്‍ വീണ്ടും അറിയുന്നു.
നിന്റെ നല്ല സൃഷ്ടികള്‍ക്കും ഇവിടെക്കാണിച്ച, എഫ്ഫോര്‍തിനും എല്ലാ ഭാവുകങ്ങളും.
ചിത്രങ്ങളും ഐതിഹ്യ ചരിത്രകുറിപ്പുകളും - മികച്ചിരിക്കുന്നു !!
നന്മകള്‍ - ഇനിയും പ്രതീക്ഷയോടെ. !!
kollam
ഇവിടെ എത്താന്‍ ഇത്തിരി വൈകി
കിടിലന്‍ പടങ്ങളും വിവരണവും...സാന്റ് ബാങ്ക്സിനെ പരിജയപ്പെടുത്തി തന്നതിന് നന്ദി
പണ്ടാരടങ്ങാൻ, വീട്ടിൽ നിന്നൊളിച്ചോടാൻ നിർബന്ധിക്കുന്നതെന്തിനു നിങ്ങൾ സുഹൃത്തേ?
suprb
സാന്‍ഡ് ബാങ്ക്സ് .... very photos god bless u
ഫോട്ടോകള്‍ വളരെ നന്നായിട്ടുണ്ട് digital information കൂടി കൊടുത്താല്‍ എന്നെപ്പോലുള്ള ഫോട്ടോഗ്രാഫി വിദ്യാര്‍ഥികള്‍ക്ക് സഹായകരമായിരിക്കും
ആശംസകള്‍
വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍.... നന്ദി,ലിനു...
Post a Comment