എല്ലാ ഭൂലോകര്‍ക്കും വായനാദിനാശംസകള്‍...
ഇന്ന് ജൂണ്‍ 19, വായനാദിനം.....
എല്ലാ ഭൂലോകര്‍ക്കും വായനാദിനാശംസകള്‍...!!
കേരള ഗ്രന്ഥശാലാസംഘത്തിന് തുടക്കം കുറിച്ച
പി. എന്‍. പണിക്കരുടെ ഓര്‍മ്മയ്കായി ഇന്ന് നമ്മള്‍ വായനാദിനം ആചരിക്കുന്നു ....
ലോകത്തില്‍ ആദ്യമായി ഗ്രന്ഥശാലകള്‍ ഒരു കുടക്കീഴില്‍ വരികയും,
അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘാടന ഉണ്ടാകുകയും ചെയ്തത് നമ്മുടെ കൊച്ചുകേരളത്തില്‍ ആണ്.
കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു, ആയിര കണക്കിന് കൊച്ചു ഗ്രന്ഥശാലകളെയും,
അതിന്റെ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ കൊണ്ട് വന്ന മഹാന്റെ ഓര്‍മ്മയ്ക്കായ്, ഇന്നത്തെ ദിനം...
ഇന്ന് വായന നശിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയുന്ന ഈ കാലഘട്ടത്തില്‍ നമുക്ക് ഭൂലോകര്‍ക്ക് അഭിമാനിക്കാം....
നമ്മുടെ ഈ കൂട്ടായ്മയിലൂടെ നമ്മള്‍ വായിക്കുന്നു, ചര്‍ച്ചകള്‍ ചെയ്യുന്നു, പ്രതികരിക്കുന്നു.
എഴുത്തുകാരനോട് കൂടുതല്‍ സംവദിക്കാന്‍ കഴിയുന്നു എന്നതിനാല്‍ ബ്ലോഗ് എന്ന മാധ്യമത്തിന് ഇന്ന് ശരാശരിക്കാരന്റെ വായനയില്‍ വലിയ സ്ഥാനം ലഭിച്ചു തുടങ്ങിയിരിക്കുന്നു.
പേപ്പര്‍ ഉണ്ടാക്കാന്‍ ഒരു മരം പോലും മുറിക്കാന്‍ ഇടവരുത്താതെ.
ഒരിക്കല്‍ കൂടെ സ്നേഹം നിറഞ്ഞ വായനാദിനാശംസകളോടെ....
സ്വന്തം
ലിനു.
17 comments:
വായനാദിനാശംസകള്‍...!
ചിത്രം വളരെ നന്നായി .. !
ഇപ്പോഴുള്ള പേപ്പര്‍ വായന ആണെന്ന് തോന്നുന്നു ലിനു -
ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത്.
ഇതും...സൂപ്പര്‍ ഡോ .. .. !!!
ഭാവുകങ്ങള്‍ .. !!
സ്നേഹപൂര്‍വ്വം - മുത്തു ഏറാമല
നല്ല പടം
വായിക്കാം ഒത്തിരി ഒത്തിരി..അതിന് ഈ ദിനം പ്രചോദനമാവട്ടെ
ഫോട്ടോ നന്നായിരിക്കുന്നു ..ആശയത്തിന് ചേരുന്ന ഫോട്ടോ . പുതിയ തലമുറയും വായനയുടെ ലോകത്തേക്ക് വരട്ടെ എന്ന് പ്രത്യാശിക്കാം .
ഫോട്ടോ നന്നായിരിക്കുന്നു ..ആശയത്തിന് ചേരുന്ന ഫോട്ടോ . പുതിയ തലമുറയും വായനയുടെ ലോകത്തേക്ക് വരട്ടെ എന്ന് പ്രത്യാശിക്കാം .
ലിനൂ, നല്ല ചിത്രവും വിവരണവും. എനിക്ക് വായനാശീലം വളരെ കുറവാ, ഈ ബൂലോകത്ത് വന്നതില്‍ പിന്നെ ഞാനും ചെറുതായിട്ടു വായിക്കാന്‍ തുടങ്ങി
ചിത്രം നന്നായിരിക്കുന്നു..
തവള ഒറിജിനല്‍ തന്നെയെന്നു വിശ്വസിക്കട്ടെ..??
അതെ ഹരീഷ്... ഒറിജിനല്‍ തവള തന്നെ.... ഇതൊരു കുഞ്ഞു തവളയാണ്, ഒരു പാടു ദൂരേക്ക് ചാടാന്‍ ഇതിനു കഴിയും... മഴക്കാലതാണ് കൂടുതല്‍ കണ്ടുവരുന്നത്, കഴിഞ്ഞ അവധിക്കു നാട്ടില്‍ വന്നപ്പോള്‍ കിട്ടിയതാ.... എന്റെ ഒരു കൂട്ടുകാരന്റെ വീട്ടില്‍ വച്ചു.... രാത്രി ആയതു കൊണ്ട് ബാക്ക് ഗ്രൌണ്ട് കറുത്ത പ്രതലമായി കിട്ടി.....
കൊള്ളാം...
വായനാ ദിനം പ്രമാണിച്ച് തവള പോലും വായിച്ചു തുടങ്ങി...
ഇനി തവളയും ബ്ലോഗ് വായിക്കട്ടെ!
കൊള്ളാം !!!
വായനാ ദിനത്തിന് ഈ വൈകിയവേളയിൽ ആശംസകൾ.
വായനാദിനാശംസകള്‍.
നല്ല കുറിപ്പ് ലിനൂ. ബ്ലോഗ് മാദ്ധ്യമത്തിന് വായന നിലനിര്‍ത്തുന്നതിലുള്ള പങ്ക് വളരെ അധികമായിക്കൊണ്ടിരിക്കുകയാണ്. നല്ല നല്ല ഒരുപാട് ലേഖനങ്ങള്‍ ബൂലോകത്ത് പിറക്കാന്‍ ഇടയാകട്ടെ എന്നുകൂടെ ആശംസിക്കുന്നു.
vayichu valaram.... aashamsakal...............
ഫോട്ടോ നന്നായിരിക്കുന്നു ..
നന്നായിരിക്കുന്നു ചിത്രം...
യാത്രകള്‍ .കോം മില്‍ പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞതില്‍ സന്തോഷം.
Post a Comment