ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ് ഉദ്ഘാടനം
ഈ കഴിഞ്ഞ ജൂണ്‍ 25 വെള്ളിയാഴ്ച
ബഹറിനില്‍ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്ന മലയാളികളുടെ ഒരു കൂട്ടായ്മയുടെ ഉത്ഘാടനവും,
അതോടൊപ്പം തന്നെ ഈ കൂട്ടായ്മയിലെ 40 ഓളം വരുന്ന അംഗങ്ങള്‍
എടുത്ത ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും കേരളീയ സമാജം ഹാളില്‍ നടന്നു.
ബഹറിനില്‍ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്ന മലയാളികളുടെ ഒരു കൂട്ടായ്മയുടെ ഉത്ഘാടനവും,
അതോടൊപ്പം തന്നെ ഈ കൂട്ടായ്മയിലെ 40 ഓളം വരുന്ന അംഗങ്ങള്‍
എടുത്ത ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും കേരളീയ സമാജം ഹാളില്‍ നടന്നു.
ഫോട്ടോ ഗ്രാഫിക്ലബിന്‍റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ഖലീഫ ഷഹീന്‍ നിര്‍വഹിക്കുന്നു.
ചുറ്റും നില്‍ക്കുന്നത് സമാജം ഭാരവാഹികള്‍.
ഈ കൂട്ടായ്മയുടെ ഉത്ഘാടനം നിര്‍വഹിച്ചത് ബഹറിനിലെ പ്രശസ്ത ചലച്ചിത്രകാരന്‍ ഖലീഫ ഷഹീന്‍ ആയിരുന്നു. മലയാളത്തില്‍ സദസ്സിനു നമസ്കാരം പറഞ്ഞുകൊണ്ടാണ് ഉദ്ഘാടകന്‍ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, ഒരു പാട് തവണ സന്ദര്‍ശിച്ച അദ്ദേഹത്തിനു നമ്മുടെ നാട്ടിനെ പറ്റി പറയാന്‍ ഒരു നൂറു കാര്യങ്ങള്‍ ഉണ്ടായിരുന്നു, ഈ കാണുന്ന ഗള്‍ഫ് എന്നത് നമ്മെ പോലെ ഓരോ പ്രവാസിയുടെയും പ്രയത്ന ഫലമാണെന്ന് അദ്ദേഹം പ്രത്യകം സൂചിപ്പിച്ചു,
ചുറ്റും നില്‍ക്കുന്നത് സമാജം ഭാരവാഹികള്‍.
ഈ കൂട്ടായ്മയുടെ ഉത്ഘാടനം നിര്‍വഹിച്ചത് ബഹറിനിലെ പ്രശസ്ത ചലച്ചിത്രകാരന്‍ ഖലീഫ ഷഹീന്‍ ആയിരുന്നു. മലയാളത്തില്‍ സദസ്സിനു നമസ്കാരം പറഞ്ഞുകൊണ്ടാണ് ഉദ്ഘാടകന്‍ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, ഒരു പാട് തവണ സന്ദര്‍ശിച്ച അദ്ദേഹത്തിനു നമ്മുടെ നാട്ടിനെ പറ്റി പറയാന്‍ ഒരു നൂറു കാര്യങ്ങള്‍ ഉണ്ടായിരുന്നു, ഈ കാണുന്ന ഗള്‍ഫ് എന്നത് നമ്മെ പോലെ ഓരോ പ്രവാസിയുടെയും പ്രയത്ന ഫലമാണെന്ന് അദ്ദേഹം പ്രത്യകം സൂചിപ്പിച്ചു,
അതിനുള്ള നന്ദിയും പ്രകാശിപ്പിക്കാന്‍ ആ വലിയ മനുഷ്യന്‍ മടി കാണിച്ചില്ല.
ഫോട്ടോഗ്രഫി ക്ലബ്ബിന്റെ ഉത്ഘാടനത്തിനു ശേഷം
ഫോട്ടോ പ്രദര്‍ശനവും അദ്ദേഹം നാട മുറിച്ചു ഉദ്ഘാടനം ചെയ്തു.
പ്രദര്‍ശനത്തില്‍ അദ്ദേഹത്തിന്‍റെ കുറച്ചു ഫോട്ടോകളും ഉണ്ടായിരുന്നു, ഒക്കെ ഇന്ത്യയും ബഹറിനും തമ്മിലുള്ള സൌഹൃദത്തിന്റെ പടങ്ങള്‍, നമ്മുടെ മുന്‍ പ്രധാന മന്ത്രിമാരായ നെഹ്‌റുവും, ഇന്ദിരാഗാന്ധിയുമൊക്കെ ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത പടങ്ങള്‍, മുന്‍ പ്രസിഡണ്ട് ഗ്യാനി സെയില്‍ സിംഗിന്റെ പടം, ഒപ്പം ഇവിടുത്തെ പഴയ ഭരണാധികാരികള്‍ ഒക്കെ ആ പടങ്ങളില്‍ ഉണ്ട്.
ഈ ഓരോ പടങ്ങളും വിശദീകരിക്കാനും ഖലീഫ ഷഹീന്‍ സന്മനസ്സു കാണിച്ചു.
ഈ ഓരോ പടങ്ങളും വിശദീകരിക്കാനും ഖലീഫ ഷഹീന്‍ സന്മനസ്സു കാണിച്ചു.
ഫോട്ടോഗ്രഫിയെ പറ്റി നല്ലൊരു പ്രഭാഷണവും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയിരുന്നു,
അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ഫോട്ടോഗ്രഫി എന്നത് 'Reflections' ആണ്. അത് കാലങ്ങളുടെയോ, പ്രകൃതിയുടെയോ, വ്യക്തികളുടെയോ എന്തുമാകാം...
ഖലീഫ ഷഹീന്‍
പ്രശസ്ത പ്രവാസസാഹിത്യകാരന്‍ ശ്രീ. ബാജി ഓടംവേലി രണ്ടു വാക്ക് സദസ്സിനോട്...
ബാജി ഞങ്ങളെ വിളിക്കുന്നത് 'ഫോട്ടോഗ്രഫി ഭ്രാന്തന്‍മാര്‍ ' എന്നാ....
എന്നാല്‍ ഞങ്ങളുടെ 'ഭ്രാന്തിനേക്കാള്‍ ഭ്രാന്തമായ' ആവേശത്തോടെയാണ് ബാജി ഓടിനടന്നു 20 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഒരു കൂട്ടായ്മ രൂപീകരിച്ചു, ഉദ്ഘാടനവും, പ്രദര്‍ശനവുമൊക്കെ സംഘടിപ്പിച്ചത്.
ഈ വലിയ ഭ്രാന്തനോടുള്ള നന്ദി വാക്കുകള്‍ കൊണ്ട് പ്രകാശിപിച്ചാല്‍ തീരുന്നതല്ല.
ടീന സൂസന്‍ ഫിലിപ്പ്, അവതാരക.
ഫോട്ടോഗ്രഫി ക്ലബ് കണ്‍വീനെര്‍ ശ്രീ മാത്യൂസ് കെ. ഡി. യുടെ സ്വാഗതപ്രസംഗം.
കാതോര്‍ത്തിരിക്കുന്ന സദസ്സ്.
സമാജം പ്രസിഡണ്ട് ശ്രീ പി. വി. രാധാകൃഷ്ണ പിള്ളയുടെ ആദ്യക്ഷ പ്രസംഗം.
മുഖ്യ പ്രഭാഷണം ശ്രീ. ഷീന്‍ ജോണ്സണ്‍
സമാജം സെക്രട്ടറി എന്‍. കെ. വീരമണിയുടെ ആശംസാ പ്രസംഗം.
ഖലീഫ ഷാഹീന് സമാജത്തിന്‍റെ ഒരു സ്നേഹോപഹാരം.
ഫോട്ടോഗ്രാഫി ഭ്രാന്തന്‍മാരിലെ ഒരു പ്രധാനിയായ അഡ്വകേറ്റ് അബ്ദുല്‍ ജലീലിന്റെ നന്ദി പ്രകാശനം
ഫോട്ടോ പ്രദര്‍ശനം ഖലീഫ ഷഹീന്‍ നാട മുറിച്ചു തുറന്നു കൊടുക്കുന്നു.
പഴയ ഇന്ത്യ - ബഹറിന്‍ ബന്ധങ്ങളെ സൂചിപ്പിക്കുന്ന പടങ്ങള്‍,
ഒക്കെ ഖലീഫ ഷഹീലിന്റെ ശേഖരത്തില്‍ നിന്നും... ഇതൊരു ചരിത്ര രേഖയാണ്....
ഖലീഫ പറഞ്ഞതുപോലെ ചരിത്രത്തിന്റെ പ്രതിബിംബങ്ങള്‍....
ഒക്കെ ഖലീഫ ഷഹീലിന്റെ ശേഖരത്തില്‍ നിന്നും... ഇതൊരു ചരിത്ര രേഖയാണ്....
ഖലീഫ പറഞ്ഞതുപോലെ ചരിത്രത്തിന്റെ പ്രതിബിംബങ്ങള്‍....
ഇതാ നില്‍ക്കുന്നു ഇന്ദിരാഗാന്ധി
ഈ കുരുന്നുകളോടൊക്കെ അന്ന് ഖലീഫ ചോദിച്ചിരുന്നു,
നിങ്ങള്‍ക്കും ഫോട്ടോഗ്രാഫെര്‍ ആകെണ്ടേ എന്ന്...
നിങ്ങള്‍ക്കും ഫോട്ടോഗ്രാഫെര്‍ ആകെണ്ടേ എന്ന്...
പ്രദര്‍ശനം കാണാന്‍ എത്തിയവര്‍.
മുക്കണ്ണന്‍മാരും , മുക്കണ്ണികളും... (ഒരേ തൂവല്‍ പക്ഷികള്‍...)
വരും ദിവസങ്ങളില്‍ ഫോട്ടോഗ്രാഫി യുമായി ബന്ധപെട്ട വിവിധ പരിപാടികള്‍ ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കും, ഫോട്ടോഗ്രഫിയില്‍ താല്പ്പര്യമുളളവര്‍ക്കായി എല്ലാ മാസവും പരിശീലന ക്ലാസ്സുകള്‍ ഉണ്ടാകും,
വരും ദിവസങ്ങളില്‍ ഫോട്ടോഗ്രാഫി യുമായി ബന്ധപെട്ട വിവിധ പരിപാടികള്‍ ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കും, ഫോട്ടോഗ്രഫിയില്‍ താല്പ്പര്യമുളളവര്‍ക്കായി എല്ലാ മാസവും പരിശീലന ക്ലാസ്സുകള്‍ ഉണ്ടാകും,
കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനമുണ്ട്.
ഈ മേഘലയിലേക്ക് പുതുതായി വരുന്ന ആളുകള്‍ക്ക് പരിചയപ്പെടാന്‍ വേണ്ടി വിവിധ ഇനം ക്യാമറകളുടെയും, അനുബന്ധ ഉപകരണങ്ങളുടെയും പ്രദര്‍ശനവും സജ്ജീകരിക്കുന്നുണ്ട്.
ഫോട്ടോഗ്രഫെര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആയി
ഒരു ടെക്കനിക്കല്‍ സപ്പോര്‍ടിംഗ് ടീം ഉണ്ടായിരിക്കും.
ഔട്ട് ഡോര്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കുകയും,
എടുക്കുന്ന ഫോട്ടോകളെ കുറിച്ചുള്ള അവലോകനങ്ങള്‍ നടത്തുകയും ചെയ്യും,
സമാജത്തിന്‍റെ സാഹിത്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്.
മാത്യൂസ് കെ. ഡി. കണ്‍വീനെറും, ലിനു, റെജി പുന്നോളി എന്നിവര്‍ ജോ.കണ്‍വീനെര്‍മാരുമായുള്ള
കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷ് ആണ് കോ-ഓര്‍ഡിനേട്ടര്‍
നിങ്ങള്‍ ഫോട്ടോഗ്രഫിയെ ഇഷ്ടപെടുന്ന ഒരു ബഹറിന്‍ നിവാസി ആണെങ്കില്‍,
വരണം ഈ കൂട്ടായ്മയിലേക്ക്...
വരണം ഈ കൂട്ടായ്മയിലേക്ക്...
ഉത്ഘാടനത്തിന്റെ തലേ ദിവസം രാത്രി ഒരു പാട് വൈകിയും
ഞങ്ങള്‍ അവിടെ അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങളില്‍ ആയിരുന്നു,
നാട്ടില്‍ ഒരു കല്യാണ വീട്ടില്‍ ഒത്തു കൂടുന്നത് പോലെ....
എല്ലാവരും അവരവരെ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളില്‍ മുഴുകി...
ഫോട്ടോകള്‍ തരം തിരിച്ചു കഴിഞ്ഞു...
പ്രദര്‍ശനത്തിനുവന്ന എല്ലാ ഫോട്ടോസും തരംതിരിക്കലായിരുന്നു ആദ്യത്തെ പണി...
പിന്നെ എല്ലാ ഫോട്ടോകള്‍ക്കും ആവശ്യമായ മൌണ്ട് ഒട്ടിക്കല്‍...
ഫോട്ടോകള്‍ക്ക് ആവശ്യമായ മൌണ്ട് തയാറാക്കുന്നു....
അതിനുശേഷം ഓരോരുത്തരുടെയും ഫോട്ടോസ് പ്രത്യേകം ചേര്‍ത്തുവെക്കല്‍...
അത് കഴിയുമ്പോഴേക്കും അര്‍ദ്ധരാത്രി രണ്ടു മണി ആകാറായി....
പിന്നെ അടുത്ത ദിവസം ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഒരു ചെറിയ വിവരണം....
കാലത്ത് വന്നാല്‍ബോര്‍ഡില്‍ പതിക്കാനുള്ള ക്രമത്തില്‍ ഫോട്ടോകള്‍ അടുക്കി വെക്കുന്നു...
പിറ്റേന്ന് വെള്ളിയാഴ്ച..
ഒരു ഗള്‍ഫ്‌കാരന് ഒന്ന് സ്വസ്ഥമായി ഉറങ്ങാനുള്ള ഒരേ ഒരു ദിവസം...
അതൊക്കെ മാറ്റി വച്ചു എല്ലാവരും കൃത്യ സമയത്ത് തന്നെ ഹാജര്‍....
പിന്നെ ഫോട്ടോസ് ബോര്‍ഡില്‍ പതിക്കല്‍...
അതോടൊപ്പം തന്നെ ആവശ്യമായ അടിക്കുറിപ്പുകളും, ഫോട്ടോ തന്നവരുടെ പേരുകള്‍ എഴുതി ചേര്‍ക്കല്‍....
പിന്നെ ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ യഥാ സ്ഥാനത്തു സ്ഥാപിക്കല്‍...
ഇത് കഴിയുമ്പോഴേക്കും വൈകീട്ട് മൂന്നേ മുപ്പതു...
പിന്നെയും ഒരു മണിക്കൂര്‍ ബാക്കി....
ഫോട്ടോകള്‍ ബോര്‍ഡില്‍ പതിക്കുന്നു....
ബോര്‍ഡുകള്‍ യഥാസ്ഥാനത്തേക്ക്.... ഒരു ഗ്യാലെരി ആക്കിമാറ്റുന്നു...
അവസാന മിനുക്ക് പണികള്‍....
ഫോട്ടോകള്‍ സന്ദര്‍ശകരെയും കാത്തു.....
അതെ ഞങ്ങള്‍ ഇത്രത്തോളം പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ നടത്തിയത്.
ഇതിനു പ്രത്യേകം നന്ദി ഓരോ അംഗങ്ങളോട് പറയേണ്ടതുണ്ട്.
പിന്നെ വലിയ നന്ദി അറിയിക്കേണ്ടത് ഇപ്പോഴത്തെ സമാജം കമ്മിറ്റി അംഗങ്ങലോടാണ്.
ഇത്രയും പേര്‍ക്ക് ഒത്തുകൂടാന്‍ ഇത് പോലൊരു വേദി ഒരുക്കി തന്നതിന്....
ഓണ്‍ലൈനില്‍ മാത്രം കണ്ട പല മുഖങ്ങളെയും നേരില്‍ കാണാന്‍ കിട്ടിയ
ഒരവസരം കൂടെ ആയിരുന്നു ആ വെള്ളിയാഴ്ച,
ആദ്യമായി കാണുകയാണെന്ന ഒരു അപരിചിതത്വവുമില്ലാതെ
എന്നും കാണുന്ന ഒരു കുടുംബംഗത്തോടെന്ന പോലുള്ള കുശലം പറച്ചിലുകള്‍....
എല്ലാം കൊണ്ട് ഗംഭീരമായിരുന്നു അന്നത്തെ ആ സന്ധ്യ...
എല്ലാവര്‍ക്കും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു നല്ല ദിനം....
നന്ദി ഒരിക്കല്‍ കൂടെ,
ഈ ക്ലബ്ബിന്റെ പേരിലും, പിന്നെ എന്റെ വ്യക്തിപരമായ പേരിലും
നേരില്‍ വന്നും അല്ലാതെയും സഹകരിച്ച എല്ലാവരോടും.....
23 comments:
Excellent move..
All the very best to you all...
so happy to know this...
Well done!!!!!
Keep going.
Thanks to all of youuuuuu
really a great effort,may your hard work get the desired appreciation and consideration.
congratulations and best wishes
Excellent write-up.. Great work Linu..--Regi Punnoli
Linu,
You have narrated each & every seconds with the clarity of a good photographer. Nice pics and beautiful write-up. This post will remind us the pleasure of that event all the time.. thank you.
ഞാന്‍ വരാന്‍ ശ്രമിച്ചു എന്ന് പറഞ്ഞല്ലോ . . . പറ്റിയുമില്ലതാനും...!
പക്ഷെ നിന്‍റെ ഈ വിവരണം എന്നെ ശരിക്കും സന്തോഷിപ്പിച്ചു. സത്യം.
ഒരുവേള ഞാനവിടെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നോ എന്ന് സംശയിച്ചു.
നിന്നെ കണ്ടില്ലല്ലോ ലിനു അതിലൊന്നും.
എങ്കിലും ബ്ലോഗ് വളരെ നന്നായി - ആശംസകള്‍ !!
muthu eramala
അത് കൊള്ളാല്ലോ...അതിനു ഞാന്‍ ക്യാമറയും കൊണ്ട് നടത്തമായിരുന്നു.... ഈ ഫോട്ടോകള്‍ എടുക്കാന്‍ പിന്നെങ്ങനെയാ മുത്തു എന്നെ അതില്‍ കാണുന്നത്?....
ഗംഭീരം...
ആശംസകൾ
നല്ല നല്ല ഫോട്ടോകള്‍ എടുത്ത് ഞങ്ങളുമായി പങ്കുവെയ്ക്കൂ. അഭിനന്ദങ്ങള്‍.
ആഹാ
പടങ്ങളുടെ പടം നന്നായിരിക്കുന്നു
(മാഷിന്റെ ക്യാമറ വല്യകാമറയാ?? എല്ലാം നല്ല ക്ലിയര്‍ ഉള്ള പടങ്ങള്‍)
Love it!!!
Nice Job Linu :)
this is an excellent initiative and all the very best...
നിങ്ങളുടെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും. ഫോട്ടോസും വിവരണവും അസ്സലായിട്ടുണ്ട്. ലോകത്തുള്ള മറ്റു സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് നേരിട്ടല്ലെങ്ങിലും ബ്ലോഗ്ഗിലൂടെ അവസരമോരുക്കിയത്തിനു ഒരു പാട് നന്ദി.
വളരെ നന്നായിരിക്കുന്നു ചിത്രങ്ങളും ,വിവരണവും,,
പങ്കെടുക്കുവാന്‍ കഴിയാതെ പോയവര്‍ക്ക് ഒരു നഷ്ടം
ഭാവി പദ്ധതികള്‍ക്ക് ആശംസകള്‍
valare nalla oru sramam photographiye snehikkunnavarkku ere santhosham pakarunna nimishangal ....swantham jeevitha thirakkukalkkidayil etharam oru samrambhathinu vendi samayavum prayathnavum matti vacha ellavarodum nanni parayunnu photography kku vendi ningal cheytha ee nalla karyangalkku... chilathu koodi soochippichu kollatte.... functionu photo edutha photographerude sradhaykkayi... prasangikar prasangikkunna photokal edukkumbol eppol sweekaricha angilinekkalum nallathu nprasangikante sidil ninnu kondu top angle ulla padamakum nallathu appol parsangikanu kooduthal impotrtense kittukayum mattu vedhiyilirikkunnavar backil fit cheythirikkunna flex enniva koodi otta framil kittukayum cheyyum pathrangalil varunna atharam chithrangal sradhichal athu manasilakkam...mattonnu chithrangalkkellam direct flash fire cheythathayi thonnunnu flash bounse cheythu pics edukkunnathu chithrangalude mizhivu vardhippikkum..... ellam bhavukangalum prarthanakalum ningalodoppam undakum niranja snehathode ....
that was excellent...
i went ther last week...
u done nice photos..
keep it up.
RajeeshKannur
ആശംസകള്‍ ലിനൂ.
നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവട്ടെ എന്നാശംസിക്കുന്നു.
best wishes
നല്ല പരിപാടി ആയിരുന്നു അല്ലേ ? കൊള്ളാം എന്നും ഉണ്ടാകട്ടെ ഈ ഒത്തൊരുമ
h r u linu.....?
Kothiyavunnu Dubai vittu Bahrinil eththaan koode koddalo...
www.birdviews.blogspot.com
Post a Comment