Related Posts with Thumbnails

Monday, October 11, 2010

കടലിന്‍റെ മക്കള്‍....


വടകരയ്ക്കടുത്തു ചോമ്പാല്‍ ഹാര്‍ബറില്‍ നിന്നും കിട്ടിയത്... എന്നെത്തെയും പോലെ കൊതുമ്പു വള്ളവുമായി കടലില്‍ പോയി തിരിച്ചു വരുന്ന മുക്കുവനും എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ നിന്നും കരയ്ക്കിറങ്ങി വീടണയുന്ന ഒരാളും.... രണ്ടു പേരും കടലിന്‍റെ മക്കള്‍ തന്നെ....
ഇവരെ പോലെ അരെങ്കിലും ഒരാളുടെ അദ്ധ്വാനമാണ് നമ്മുടെ തീന്‍ മേശകളെ സ്വാദിഷ്ടമാക്കുന്നത്..... 
ഈ ഹാര്‍ബറില്‍ എനിക്കൊരു സുഹൃത്തുണ്ട് അഭിലാഷ്... ഞങ്ങള്‍ അവിടെ ചെല്ലുന്നുന്ടെന്നു അറിഞ്ഞാല്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു വലിയ ബക്കറ്റു  പെടക്കുന്ന മീനുമായി കാത്തു നില്‍ക്കുന്ന അഭി... അഭിയുടെയും ജോലി കടലില്‍ പോക്കാണ്... ഈ ഫോട്ടോ എടുത്ത ദിവസം അഭി അവരുടെ ബോട്ടില്‍ എന്നെയും കടലില്‍ കൊണ്ട് പോയിരുന്നു....
ആദ്യം കുറച്ചു പേടി തോന്നിയെങ്കിലും പിന്നെ നല്ല രസമായിരുന്നു... തിരമാലകളില്‍ പെട്ടുള്ള ബോട്ടിന്റെ യാത്ര അതൊരു പ്രത്യേക സുഖമായിരുന്നു... അങ്ങ് ദൂരെ നടുക്കടലില്‍ ഉള്ള പാറകൂട്ടമായ വെള്ളിയാം കല്ലിലേക്ക് അടുത്ത അവധിക്കു എന്നെയും കൊണ്ട് പോകാമെന്ന് അഭി ഏറ്റിട്ടുണ്ട്‌... 

പയ്യോളിയില്‍നിന്ന് പതിമൂന്നും, തിക്കോടിയില്‍നിന്ന് പാതിന്നാറും കിലോമീറ്ററാണ് കടല്‍മാര്‍ഗ്ഗം വെള്ളിയാങ്കല്ലിലേക്ക്,  എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ആത്മാക്കള്‍ തുമ്പികളായി പറക്കുന്ന വെള്ളിയാങ്കല്ല്, 'മലബാര്‍ മാന്വലി'ലില്‍ വില്യം ലോഗന്‍ വിശേഷിപ്പിക്കുന്ന ബലിക്കല്ല്... ഐതീഹ്യങ്ങളില്‍ മാത്രമല്ല സാഹിത്യത്തിലും നിറയുന്ന ഒന്നാണ് വെള്ളിയാങ്കല്ല്. ഫാന്റം പാറയെന്ന് അറിയപ്പെടുന്ന തലയോട്ടിയെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ പാറയും അവിടെയുണ്ട്. വെള്ളിയാങ്കല്ലിലേക്കുള്ള യാത്രയില്‍ പരിചയമുള്ള മത്സ്യത്തൊഴിലാളികളുടെ സഹകരണം കൂടെ വേണം. കൊയിലാണ്ടി, വടകര, മാഹി ഭാഗങ്ങളില്‍നിന്ന് പോവുകയാണ് സൗകര്യം.ബോട്ടിലാണ് യാത്രയെങ്കില്‍ ചെറിയ മത്സ്യബന്ധന വള്ളം ഒപ്പം കൊണ്ടുപോകണം. വെള്ളിയാങ്കല്ലില്‍ പാറയില്‍ അടുപ്പിച്ച് കരയ്ക്കിറങ്ങാന്‍ ചെറിയ വള്ളം തന്നെ വേണം. വേലിയിറക്കസമയമാണ് വള്ളമടുപ്പിക്കാന്‍ അനുയോജ്യമായ സമയം. പരിചയസമ്പന്നരായവര്‍ ഉണ്ടെങ്കിലേ വള്ളമടുപ്പിക്കാന്‍ കഴിയൂ. ഐതിഹ്യവും ചരിത്രവും സംഗമിക്കുന്ന ഒരു സമുദ്രസ്ഥാനം അതാണ് വെള്ളിയാംകല്ല്‌. സാമൂതിരിയുടെ കപ്പല്‍പടയെ നയിച്ചിരുന്ന, കുഞ്ഞാലിമരയ്ക്കാറുടെ ഒളിപ്പോര്‍കേന്ദ്രമായിരുന്ന ഈ പാറക്കെട്ട് , പോര്‍ച്ചുഗീസ് കപ്പലുകളുടെ പേടി സ്വപ്നമായിരുന്നു.
 

4 comments:

mini//മിനി October 11, 2010 at 6:51 PM  

ചിത്രവും വിവരണവും നന്നായിട്ടുണ്ട്.

Ashwin Francis October 12, 2010 at 7:49 AM  

really good coloring..
what is your camera model?

Malayalam Blog Directory October 12, 2010 at 3:56 PM  

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

kochu June 24, 2011 at 2:03 PM  

Nice photos. I m n Muscat. Same hobies and profession. nice to meet.

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP