Related Posts with Thumbnails

Sunday, October 10, 2010

ആകാശവും, മേഘങ്ങളും, പച്ചപ്പും ചേര്‍ന്ന് ഒരു കാഴ്ചഇത് നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ നിന്നും കിട്ടിയത്, ഈ അവധിക്കു നാട്ടില്‍ പോയപ്പോള്‍ എടുത്ത പടം,
എന്നത്തേയും പോലെ യാതൊരു മുന്‍ഒരുക്കങ്ങളും ഇല്ലാത്ത ഒരു യാത്രയിലാണ് ഈ പടം കിട്ടിയത്, സുഹൃത്ത്‌ സുധെഷേട്ടനും ഉണ്ടായിരുന്നു കൂടെ, ഒരു ദിവസം രാത്രി തമ്മില്‍ കണ്ടു പിരിയുന്ന സമയത്ത് പെട്ടെന്നൊരു തോന്നല്‍ ഒന്ന് വയനാട്ടില്‍ പോയാലോ എന്ന്, എന്നാല്‍ റെഡി എന്ന് സുധേഷും, അപ്പോള്‍ സമയം രാത്രി പത്തു മണി കഴിഞ്ഞിരുന്നു, ചെറുതായി മഴയും പെയ്യുന്നുണ്ട്, പിന്നെ നേരെ കുറ്റിയാടി - തൊട്ടില്‍പ്പാലം പാലം വഴി വയനാട്ടിലേക്ക്, പോകുന്ന വഴിക്ക് കുറ്റിയാടി വച്ച് ഭക്ഷണം കഴിച്ചു, പിന്നെ നേരെ വയനാട്ടിലേക്ക്....

രസകരമായിരുന്നു ആ യാത്ര. ചുരത്തിനു മുകളില്‍ എത്തുമ്പോള്‍ രാത്രിപന്ത്രണ്ടു മണി കഴിഞ്ഞു..... ഇടക്കെപ്പോഴെങ്കിലും ചുരമിറങ്ങുന്ന ലോറികള്‍ അല്ലാതെ വേറെ ഒരു വാഹനങ്ങളും ഇല്ല റോട്ടില്‍....ചീവീടുകളുടെ കരച്ചില്‍ മാത്രം ആണ് കേള്‍ക്കുന്നത്.... അതും ആസ്വദിച്ചു കൊണ്ടുള്ള വണ്ടിയോട്ടല്‍.... ഒരു പ്രത്യേക സുഖമായിരുന്നു....!!

ഞങ്ങള്‍ യാത്ര വയനാടും കഴിഞ്ഞു കര്‍ണ്ണാടകത്തിന്റെ അതിര്‍ത്തിയില്‍ എത്തി.... സമയം ഒരു പാട് വൈകിയിരുന്നു, കര്‍ണ്ണാടകത്തില്‍ എത്തിയപ്പോഴേക്കും റോഡ്‌ വളരെ മോശമായിരുന്നു കുറച്ചു സ്ഥലത്ത്....ഇടക്ക് വണ്ടി ഒരു ഭാഗത്തേക്ക് പോകുന്നത് പോലെ തോന്നിയത് കൊണ്ട് ഒന്ന് ഇറങ്ങി നോക്കിയതാണ്, പുറകിലെ ഒരു ടയര്‍ പഞ്ചര്‍...!! അതും കാട്ടില്‍....!! അവിടെ തന്നെ ഇരുന്നു ടയര്‍ മാറ്റിയിട്ടു വീണ്ടും രണ്ടു മിനിട്ട് പോയപ്പോഴേക്കും ഒരു ഒറ്റ കൊമ്പന്‍ റോഡിനു നടുക്ക് നില്‍ക്കുന്നു.... എന്തായാലും ഒരു ഫോടോ എടുക്കാമല്ലോ എന്ന് തോന്നി ഞാന്‍ വണ്ടി നിറുത്തിയതും ആന തിരിഞ്ഞു ഞങ്ങളുടെ വണ്ടിയെ കൊള്ളെ നടന്നു തുടങ്ങി.... സ്ഥിതി മോശമാണെന്ന്  തോന്നിയത് കൊണ്ട് ഫോട്ടോ എടുക്കാന്‍ നില്‍ക്കാതെ ഹെഡ് ലയിറ്റുംഓഫ്‌ ചെയ്തു വണ്ടി കുറച്ചു ദൂരം പിറകിലെക്കെടുത്തു അവിടെനിന്നും തടി തപ്പി..... പിന്നെ ആണ് അറിഞ്ഞത് ഈ കൊമ്പന്‍ ഇടക്ക് ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കരുന്ടെന്നു....!! ആ പഞ്ചര്‍ രണ്ടു മിനിട്ട് കഴിഞ്ഞാണ് കണ്ടിരുന്നതെങ്കില്‍ നമ്മള്‍ക്കും പണികിട്ടിയേനെ.....!! ആന റോട്ടില്‍ ഇറങ്ങിയത്‌ കൊണ്ട് ഞങ്ങള്‍ വണ്ടി നിര്‍ത്തിയിട്ടു കുറച്ചു കാത്തിരുന്നു.... കുറച്ചു കഴിഞ്ഞു  ഒന്ന് രണ്ടു ലോറികള്‍ പോയതോടെ ആന പോയെന്നു മനസ്സിലായി....വീണ്ടും യാത്ര....

സൂര്യന്‍ ഉദിക്കുംബോഴുക്കും ഞങ്ങള്‍ കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളിലൂടെ പോകുകയായിരുന്നു..... നേരെ മൈസൂരെക്ക്... അതിനിടക്കാണ്‌ ഈ പടം കിട്ടിയത്.... അങ്ങ് ദൂരെ നിന്നും വരുന്ന ഒരു കാളവണ്ടി കണ്ടില്ലേ?.... നമുക്ക് നഷ്ടപ്പെട്ട ഒരു കാഴ്ച്ചയാണിത്.....

ആകാശവും, മേഘങ്ങളും, പച്ചപ്പും ചേര്‍ന്ന് വല്ലാത്തൊരു കാഴ്ച....!!
8 comments:

ഹരീഷ് തൊടുപുഴ October 10, 2010 at 6:10 AM  

ഈ ഫോട്ടോ എനിക്ക് ഓപെണാക്കുന്നില്ലല്ലോ..
എന്താ പോലും കാരണം??

raveendran October 10, 2010 at 7:26 PM  

ഫോട്ടോ ഉഗ്രന്‍ ...........

unnikrishnan October 10, 2010 at 7:26 PM  

Linu..valare nannaayittundu ..kaala vandi kani kaanaan polum kittaanilla nammude naattil...
iniyum ithu pole ulla rere picts pratheekshikkunnu..

സാജിദ് കെ.എ October 10, 2010 at 9:59 PM  

മനോഹരമായ സ്ഥലം..

Sunil Onamkulam October 10, 2010 at 10:52 PM  

Wonderful shot!!!!!!!!

Sneha October 11, 2010 at 5:52 PM  

നല്ല ഫോട്ടോ......അതിമനോഹരം ആയിരിക്കുന്നു ...

Anonymous October 18, 2010 at 5:12 PM  

super linu - ennatheyum poole.ithum - chithram thanne cheria oru "kadha" parayunnundu-

nalla naatan vakkukal - kulirmayekunnu.

nanmakal.

cheers - muthu

അശ്വതി233 November 3, 2010 at 5:29 AM  

പടങ്ങളിലെല്ലാം നീല കൂടിപ്പോകുന്ന പോലെ

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP