Related Posts with Thumbnails

Monday, July 26, 2010

തോക്ക് പോലുള്ള ലെന്‍സും കൊണ്ട് നടന്നാല്‍ കിട്ടുന്ന ഓരോ ഗുണങ്ങളെ....!!

 An Old King infront of Riffa Fort, Bahrain

ഇത് ഒരു പഴയ രാജകീയ വാഹനം, ബ്രാന്‍ഡ്‌ നെയിം 'ന്യൂയോര്‍ക്കെര്‍'   അമ്പതുകളിലെ നിരത്തുകളില്‍ തലയെടുപ്പോടെ സഞ്ചരിച്ച ഒരു പഴയ രാജാവ്,കുറച്ചു നാളുകള്‍ക്കു മുന്‍പ് സുഹൃത്ത് രഞ്ജിത്തിന്റെ കൂടെ നട്ടുച്ച നേരത്ത് അവരുടെ ഒരു പ്രോജെക്ടിന്റെ കുറച്ചു പടങ്ങള്‍ എടുക്കാന്‍ പോകുന്ന വഴിക്ക് റിഫ ഫോര്‍ട്ടിന് മുന്നില്‍ വച്ചു കണ്ടതാണ് ഇത്, അവിടെ ഫോര്‍ട്ടിനുള്ളില്‍ ഒരു ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു അപ്പോള്‍... കോട്ടയ്ക്കു കാവല്‍ നിന്ന അറബിയെ ലോഗ്യം കൂടി ഒപ്പിച്ചതാണ് ഈ പടങ്ങള്‍, ആളിന് അറബി ഭാഷ അല്ലാതെ വേറെ ഒന്നും അറിയില്ല... എനിക്കാണെങ്കില്‍ ആ ഭാഷ തീരെ വശമില്ല...അത് കൊണ്ട് കാര്യങ്ങള്‍ പെട്ടന്ന് കഴിഞ്ഞു അധികം സംസാരിക്കേണ്ടി വന്നില്ല...എന്റെ ആഗ്യഭാഷയും, ലെന്‍സിന്റെ നീളവുമൊക്കെ കണ്ടപ്പോള്‍ ആള് പെട്ടന്ന്  തന്നെ കമ്പനി ആയി...തോക്ക് പോലുള്ള ലെന്‍സും കൊണ്ട് നടന്നാല്‍ കിട്ടുന്ന ഓരോ ഗുണങ്ങളെ....!!

 എന്താ ഒരു ഗമ...!! ഒരു കൊച്ചു വിമാനം ലാന്റ് ചെയ്തത് പോലെ....



 ക്രിസ്ടല്‍ ക്ലിയര്‍....

 എങ്ങനുണ്ട് സിമെട്രി കോമ്പോസിഷന്‍ ..?


കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പും ഇത് പോലുള്ള വേറെ ഒരു അനുഭവം ഉണ്ടായിരുന്നു, ഒരു ആര്‍ട്ട് ഗാലെറി യില്‍ കുറച്ചു പടങ്ങള്‍ എടുക്കാന്‍ പോയതായിരുന്നു, കൂടെ സുഹൃത്ത് സോജനുമുണ്ട്.. വണ്ടിയില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പേ ക്യാമറയൊക്കെ തയാറാക്കി വച്ചു. ഗാലെറി തപ്പിപിടിച്ചു വന്നപ്പോള്‍ അന്ന് ഗാലെറി അടവാണ്, പിന്നെ എന്ത് ചെയ്യാന്‍... അടുത്ത ദിവസങ്ങളില്‍ ഒന്ന് നമ്മള്‍ ഫ്രീ അല്ല... ഒരു പാട് പ്രതീക്ഷയോടെ വന്നതായിരുന്നു, പടങ്ങള്‍ കാണാനും, പടങ്ങള്‍ പിടിക്കാനും...ആ ചിത്ര പ്രദര്‍ശനത്തിനു വേറെ ഒരു പ്രത്യേകത കൂടെ ഉണ്ട്, ഇവിടെ നിന്നും നാല് സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍ കേരളത്തില്‍ പോയി ഒരാഴ്ച താമസിച്ചു അവിടെ കണ്ട ദൃശ്യങ്ങള്‍ വരച്ചു വെച്ചിരിക്കുന്നതാണ്.
ആ ചിത്ര പ്രദര്‍ശനത്തിന്റെ പേര് 'ഏഴു ദിവസങ്ങള്‍ കേരളത്തില്‍' എന്നായിരുന്നു.

ഞങ്ങള്‍ അവിടെ കറങ്ങി നടക്കുന്നത് കണ്ട് ഒരു കാവല്‍കാരന്‍ അടുത്തു വന്നു, മലയാളി അല്ല...ആള് കരുതിയത്‌ ഞങ്ങള്‍ ഏതോ മാസികയിലേക്ക്‌ വേണ്ടിയെങ്ങാല്‍ പടം പിടിക്കാന്‍ വന്നതെന്നാണ്, എവിടെന്നാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എന്റെ കമ്പനി യുടെ പേര് പറഞ്ഞു... നമ്മളായിട്ട് കളവൊന്നും പറയാന്‍ പോയില്ല... കളവു പറയുന്നത് പാപമല്ലേ?...ആളുടനെ വാതില്‍ തുറന്നുതന്നു...എന്റെ കമ്പനി എന്താണെന്ന് ആളിന് മനസിലായില്ലെന്നത് സത്യം.... അത് കൊണ്ട് ചിത്ര പ്രദര്‍ശനം ഏകദേശം രണ്ടു മണിക്കൂര്‍ നിന്ന് വിശദമായി കാണാനും, വിശദമായിത്തന്നെ പടങ്ങള്‍ എടുക്കാനും സാധിച്ചു.... കാവല്‍കാരെന്നെ ഒന്ന് സുഖിപ്പിക്കാന്‍ ആളിന്റെ ഫോട്ടോസും എടുത്തു കൂട്ടത്തില്‍...അന്ന് അവിടെ പ്രദര്‍ശിപ്പിച്ച പെയിന്റിങ്ങ്സ് നല്ല നിലവാരമുള്ളവയായിരുന്നു...ഒക്കെ നമ്മുടെ നാടിന്റെ യഥാര്‍ത്ത  ചിത്രങ്ങള്‍....!! ഇവിടുത്തെ ഈ നരച്ച നിറങ്ങളുള്ള പ്രകൃതി കണ്ടവര്‍ക്ക് നമ്മുടെ പച്ചപ്പും, ജലാശയങ്ങളു മൊക്കെ വലിയ ആവേശമായെന്നു ആ ചിത്രങ്ങള്‍ കാണുമ്പോഴേ മനസിലാകും....

ഇപ്പോള്‍ മനസിലായില്ലെ, തോക്ക് പോലുള്ള ലെന്‍സ് കൊണ്ട് കിട്ടുന്ന ഓരോ ഗുണങ്ങളെ....!!

ആ ചിത്ര പ്രദര്‍ശനത്തിലെ കുറച്ചു ദൃശ്യങ്ങള്‍, ഇതാ....

'ഏഴു ദിവസങ്ങള്‍ കേരളത്തില്‍' - നാല് ആര്‍ട്ടിസ്റ്റുകള്‍, ഒരു പ്രദര്‍ശനം...
കുറച്ചു സമയത്തേക്ക് നമ്മുടെ നാട്ടിലൂടൊരു യാത്ര....
നമ്മുടെ നാടിന്റെ നിറങ്ങള്‍ കൊണ്ടുള്ള ഒരു ദൃശ്യ വിരുന്നു...
വര്‍ണ്ണങ്ങള്‍ അതിന്റെ വശ്യ രൂപത്തില്‍...

ഒക്കെ തനി നാടന്‍ കാഴ്ചകള്‍...!!

സുഹൃത്ത്‌ സോജന്റെ പടം പിടുത്തം

കടത്ത് കാരന്‍... ഇവിടെന്നു പോയവര്‍ക്ക് ഇതൊക്കെ അത്ഭുത കാഴ്ചകള്‍ തന്നെ...


ചീനവല


പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത് പോലെ ഒരു കുടുംബത്തെ രത്തന്‍ ടാറ്റ കണ്ടതാണ് നാനോ കാറിന്‍റെ ആശയത്തിലെത്തിയത്... അതൊരു ചരിത്രം....


'കാവല്‍ക്കാരന്‍' - നന്ദി കുറച്ചു സമയത്തേക്ക് ആ വാതിലൊന്നു തുറന്നു തന്നതിന്....

.

18 comments:

Unknown July 26, 2010 at 10:27 AM  

"തോക്ക് പോലുള്ള ലെന്‍സും കൊണ്ട് നടന്നാല്‍ കിട്ടുന്ന ഓരോ ഗുണങ്ങളെ....!!"

Jishad Cronic July 26, 2010 at 10:45 AM  

adipoli photoss....

monu July 26, 2010 at 11:08 AM  

G D N വായിച്ചപ്പോ ഇങ്ങനെ ഒരു പ്രദര്‍ശനം നടകുന്നതായി അറിഞ്ഞിരുന്നു . പക്ഷേ കാണാന്‍ പറ്റിയില്ല .
ഫോട്ടോസ് വളരെ നന്നായിട്ടുണ്ട് :)

അലി July 26, 2010 at 11:19 AM  

നല്ല ചിത്രങ്ങൾ!

Unknown July 26, 2010 at 11:24 AM  

ലിനു ചേട്ടാ,

അടിപൊളി ഫോട്ടോസ് , ഉഗ്രന്‍ writeups

ranji July 26, 2010 at 11:52 AM  

nalla chithrangal, linu. congrats

Sandeepkalapurakkal July 26, 2010 at 11:55 AM  

പടങ്ങള്‍ എല്ലാം തകര്‍പ്പന്‍, കാര്‍ ഇഷ്ടപ്പെട്ടു, ഈ തോക്കുപോലെയുള്ള പോട്ടം പിടിക്കണ എഞ്ജിന്‍ വാങ്ങണം എന്നിട്ടു വേണം പഠിക്കാന്‍ !!! :)

Naushu July 26, 2010 at 12:06 PM  

കൊള്ളാം...
നന്നായിട്ടുണ്ട്....

Unknown July 26, 2010 at 12:32 PM  

nice photos linu..

mini//മിനി July 26, 2010 at 12:36 PM  

തോക്ക് പോലുള്ള ലൻസ് ഉഗ്രൻ തന്നെ. ചിത്രങ്ങളും നന്നായി.
ഇതുപോലെ തന്നെയാ ഇവിടെയും ഒരു സ്ത്രീ ആയതുകൊണ്ടായിരിക്കാം വെറുമൊരു ഡിജിറ്റൽ ക്യാമറയുമായി പോയാൽ പുരുഷന്മാർ എനിക്ക് വഴിമാറിത്തരും. ഇനിയൊരു തോക്ക് പോലുള്ള ക്യാമറ വാങ്ങണമെന്നുണ്ട്; എന്നാൽ ആളുകൾ പേടിച്ചോടുമല്ലൊ,

nandakumar July 26, 2010 at 1:49 PM  

ഫോട്ടോ സുന്ദരം....ഫോട്ടോയിലെ ചിത്രങ്ങള്‍ അതിസുന്ദരം!! ഫോട്ടോയ്കാണോ അതിലെ ചിത്രങ്ങള്‍ക്കാണോ അത് പിടിച്ചെടുത്തു കാണിച്ച ലിനുവിനാണോ നന്ദി വേണ്ടത്?? കണ്‍ഫ്യൂഷന്‍!!! :)

Prasanth Iranikulam July 26, 2010 at 1:55 PM  

ഹ ഹ ഹ
"തോക്ക് പോലുള്ള ലെന്‍സും കൊണ്ട് നടന്നാല്‍ കിട്ടുന്ന ഓരോ ഗുണങ്ങളെ....!!"
good one Linu.

ഗുണങ്ങള്‍‌ മാത്രമല്ല ചിലപ്പോള്‍‌ ദോഷവും....150-500mm ലെന്‍സ് കൊണ്ടുനടന്നപ്പോള്‍‌ എന്നെ മൂന്നു തവണ യു.എ.ഇ പോലീസ് പിടിച്ചിട്ടുണ്ട്.ദൈവാനുഗ്രത്താല്‍‌ കുറച്ച് പക്ഷികളുടെ ചിത്രങ്ങള്‍ മാത്രം ക്യാമറയില്‍‌ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു. :-)

K@nn(())raan*خلي ولي July 26, 2010 at 2:01 PM  

ആ കാറ് കലക്കി. എന്തൊരു ഗമയാ അതിനു! അതിന്റെ മുന്‍പില്‍ കണ്ണൂരാന്‍ വെറും കല്ലിവല്ലി..!

rakeshlal July 26, 2010 at 2:43 PM  

good narrration...
excellent captures..

Unknown July 26, 2010 at 3:46 PM  

ഞെരിപ്പൻ പടങ്ങൾ തകർത്തൂ

sUnIL July 26, 2010 at 10:08 PM  

liked the first pic, very nice!

sUnIL July 26, 2010 at 10:08 PM  

liked the first pic, very nice!

ഒരു നുറുങ്ങ് July 28, 2010 at 4:43 AM  

മരുഭൂമിയിലെ "കപ്പൽ" ഈ ന്യൂയോര്‍ക്കര്‍ !
നല്ല പോട്ടംസ്‍...ആശംസകൾ!!

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

ജാലകം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP