Related Posts with Thumbnails

Saturday, July 17, 2010

ഒരു പ്രതികാരം, വെള്ളിയാഴ്ചത്തെ ഉറക്കം നശിപ്പിച്ചതിന്.....


ഒരു പാട്  നാളുകള്‍ക്ക് ശേഷം കണ്ട കുറച്ചു പുലര്‍കാല കാഴ്ചകള്‍...!!
ഇത് മുഹറക്ക്‌  തീരം, ബഹറിന്‍ അന്തര്‍ ദേശീയ വിമാനത്താവാളത്തിലേക്ക്   പോകുന്ന വഴിയില്‍ ഉള്ള കടല്‍ തീരം


വെള്ളിയാഴ്ചകള്‍ എന്നെ പോലുള്ള ഒരു പ്രവാസിക്ക് മതിയാവോളം കിടന്നുറങ്ങാനുള്ള ഒരേ ഒരു ദിവസമാണ്...അത് കൊണ്ട് തന്നെ വ്യാഴാഴ്ചകള്‍ എപ്പോഴും വൈകിയേ കിടക്കാറുള്ളൂ...പിറ്റേന്ന് ആസ്വദിച്ചു മതിമറന്നു ഉറങ്ങാന്‍  വേണ്ടി...അന്നും  എല്ലാ വ്യാഴാഴ്ചയും പോലെ ഇന്റെര്‍നെട്ടിനോട്  'ഗുഡ് നൈറ്റ്‌ ' പറയുമ്പോള്‍ രാത്രി രണ്ടുമണി കഴിഞ്ഞു...പിറ്റേന്ന് വെള്ളിയാഴ്ച കാലത്ത് അഞ്ചുമണിക്കൊരു മൊബൈല്‍ മണികിലുക്കം കേട്ടാണ് ഉറക്കം ഞെട്ടിയത്, ഞാന്‍ കരുതിയത്‌ നാട്ടില്‍ നിന്നും വല്ലവരും വിളിക്കുന്നതായിരിക്കുമെന്നു, കാരണം നാട്ടിലപ്പോള്‍ ഏഴരമണി ആയിട്ടുണ്ടാകും, 'പണ്ടാരമടങ്ങാന്‍ 'എന്നും മനസ്സില്‍ വിചാരിച്ചു കണ്ണ് തുറക്കാതെ തന്നെ ഫോണ്‍ ചെവിയില്‍ വച്ചു...

അങ്ങേത്തലക്കല്‍ ഹല്ലോ പറയുന്നത് നമ്മുടെ മത്തായിച്ചന്‍, ഞങ്ങളുടെ ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ കണ്‍വീനെര്‍ ആദ്യത്തെ ചോദ്യം ' ലിനു ഇന്നലെ വൈകിയാണോ കിടന്നതെന്ന് ?'
സുഖമായി കിടാന്നുരങ്ങുന്നവനെ വിളിച്ചെഴുനേല്‍പ്പിച്ചു നല്ല ഉറക്കമായിരുന്നോ എന്നമട്ടിലുള്ള ഒരു ചോദ്യം....

'എന്തെ?..' എന്ന് മാത്രം ചോദിച്ചു.... ഇനി ഇപ്പോള്‍ ഞാന്‍ എത്ര മണിക്ക്  ഉറങ്ങിയെന്നു പറഞ്ഞിട്ട് എന്ത് കാര്യം... ഒക്കെ നശിപ്പിച്ചില്ലേ?.....

വ്യാഴാഴ്ച വൈകീട്ട് തമ്മില്‍ കാണാമെന്നു ഞാന്‍ ഏറ്റിരുന്നു, ഓഫീസില്‍ നിന്നും ഇറങ്ങിയിട്ട് ആളിനെ രണ്ടു വട്ടം സെല്‍ ഫോണിലേക്ക് വിളിച്ചിരുന്നു, റിങ്ങ് ചെയ്യുന്നതല്ലാതെ ആളിനെ കിട്ടിയില്ല. യഥാര്‍ത്തത്തില്‍ സംഭവിച്ചത് മത്തായിച്ചന്‍, ഏഴുമണിക്ക്  ഒന്ന് മയങ്ങി ഞാന്‍ ഒന്‍പതു മണിക്ക് ശേഷമാ വിളിക്കാമെന്ന് ഏറ്റത്, ആളിന്റെ ഫോണാനെങ്കില്‍  സൈലന്സിലും....
മത്തായിച്ചന്റെ മയക്കം തെളിയുമ്പോള്‍ കാലത്ത് അഞ്ചു മണി അപ്പോഴാ ഞാന്‍ വിളിച്ച കാള്‍ കണ്ടത്...!!
ഉടനെ എനിക്കിട്ടു പണി തന്നു...!!

അടുത്ത ചോദ്യം...
നമുക്ക് ഫോട്ടോ എടുക്കാന്‍ പോയാലോ?... ആള്  ഇതാ വണ്ടിയില്‍ കയറി കഴിഞ്ഞു,  പത്തു മിനിട്ടിനുള്ളില്‍ എന്റെ വീട്ടിലെത്തുമെന്നു....!! ഒന്ന് കുളിക്കണ്ടേ എന്ന് ചോദിച്ചപ്പോള്‍, ഹോ അതൊക്കെ വന്നിട്ടാകാം,... നല്ലചൂടുള്ളത് കൊണ്ട് ഇപ്പോള്‍ കുളിച്ചിട്ടു വലിയ കാര്യമൊന്നുമില്ലെന്നു പറഞ്ഞു...
എങ്കില്‍ അങ്ങിനെയാകട്ടെ എന്ന് ഞാനും, (രോഗി ഇച്ചിച്ഛതും, വൈദ്യന്‍ കല്‍പ്പിച്ചതും കുളിക്കെണ്ടെന്നു തന്നെ..!!) പുറത്തിറങ്ങിയപ്പോഴാണ് മനസിലായത്  അഞ്ചു മണിക്ക് തന്നെ ഇവിടെയും നേരം വെളുക്കുമെന്ന്...
നേരെ പോയത്തു മുഹരക്കിലേക്ക്... വെള്ളിയാഴ്ച ആയതു കൊണ്ട് റോഡൊക്കെ കാലിയായിരിക്കുന്നു, സൂര്യന്‍ ഞങ്ങളെക്കാള്‍  മുന്‍പേ ഡ്യൂട്ടിക്ക് കയറിയത്  കൊണ്ട്  ആള് ജോലിക്ക് കയറി വരുന്നത് മാത്രം ഫോട്ടോ എടുക്കാന്‍ പറ്റിയില്ല...
എന്നാലും കുറച്ചു ഫോട്ടോസ് കിട്ടി...
ഇതാ ഇവിടെ...

ഒരു അനാഥ പ്രേതം


മത്തായിച്ചന്‍ ഇന്‍ അക്ഷെന്‍....


കണ്ടിട്ട് നാട്ടിലെ ബസ് സ്റ്റോപ്പ് പോലുണ്ട് അല്ലെ?... ഇത് ബോട്ട് സ്റ്റോപ്പാ...


മുഹരക് പാലവും, ബഹ്‌റൈന്‍ വേള്‍ഡ് ട്രേഡ് സെന്ററും, ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറും


അക്കരെ കാണുന്നത് മനാമയിലെ കെട്ടിടങ്ങള്‍... ബഹറിന്റെ തലസ്ഥാന നഗരി....


ഉറക്കച്ചടവോടെ....


യാത്രക്കാരെയും കാത്തു...


പ്രതിബിംബങ്ങള്‍...


ഇതാ കണ്ണാടിയില്‍ നോക്കി ഇരിക്കുന്ന ഒരു സുമുഖന്‍‍....


ഇതിന്റെ മേലേക്കൂടെ സൂക്ഷിച്ചു നടന്നില്ലെങ്കില്‍ വിവരം അറിയും....


ഒരു കൊച്ചു സുന്ദരി

എങ്ങനുണ്ട് മുഹരക്കിലെ കാഴ്ചകള്‍?... അന്ന് ഞങ്ങള്‍ ഏകദേശം രണ്ടു മണിക്കൂര്‍ ആണ് അവിടെ ചെലവഴിച്ചത്‌. ഏഴു മണി കഴിയുമ്പോഴേക്കും ചൂട് കൂടി തുടങ്ങി, കുടിക്കാന്‍ വെള്ളം ഒന്നും കരുതാത്തത് കൊണ്ട്  അന്നത്തെ പരിപാടി ഏഴുമണിയോടെ അവസാനിപ്പിച്ചു.

ഈ ഉറക്കം നശിപ്പിക്കല്‍ പരിപാടി ഇനി എല്ലാ വെള്ളിയാഴ്ചകളിലും തുടരാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്,  ബി.കെ.എസ്. ഫോട്ടോഗ്രഫി ക്ലബ്ബിന്റെ നേത്രത്വത്തിലുള്ള ഔട്ട്‌ ഡോര്‍ ഫോട്ടോഗ്രഫി പഠനം  എന്ന് ഇതിനെ ഇനി വിളിക്കാം.... കഴിഞ്ഞ ആഴ്ച ഫോട്ടോഗ്രഫി ക്ലബ്ബിന്റെ ആദ്യത്തെ ക്ലാസ്സില്‍ നമ്മുടെ ടീച്ചേര്‍ സജി ആന്റണി പഠിപ്പിച്ചു തന്ന  കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടാണ് ഞങ്ങള്‍ അന്ന് ഫോട്ടോ എടുത്തത്,
ഇതൊരു പരീക്ഷണ പറക്കല്‍ ആയിരുന്നു.... സംഭവം വിജയകരമായി ലാന്റ്  ചെയ്തു, ഇത് പോലെ വരും ക്ലാസ്സുകളില്‍ പഠിക്കുന്ന കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിച്ചു  കൊണ്ട്  നമുക്ക് പഠിച്ചും പഠിപ്പിച്ചും മുന്നേറാം...
അടുത്ത ഒത്തു ചേരലിന്റെ വിശദാംശങ്ങള്‍ ഓരോ ബുധനാഴ്ചയും നമ്മുടെ ഗ്രൂപ്പ്‌ മെയിലിലൂടെയും, പിന്നെ ഓര്‍ക്കൂട്ടിലൂടെയും  നിങ്ങളില്‍ എത്തും

അപ്പോള്‍ അടുത്ത വെള്ളിയാഴ്ച കാണുന്നത് വരേയ്ക്കും....
ഗുഡ് ബായ്....

17 comments:

സന്ദീപ് കളപ്പുരയ്ക്കല്‍ July 17, 2010 at 7:06 PM  

ഉറക്കം പോയെങ്കിലെന്താ നല്ല ചിത്രങ്ങള്‍ കിട്ടിയില്ലേ...ഇഷ്ടമായി

ബിക്കി July 17, 2010 at 8:13 PM  

nalla samrampam........
nalla chithrangalum....

അലി July 17, 2010 at 8:21 PM  

ലിനുവിന്റെ ഉറക്കം കളഞ്ഞത് ഇഷ്ടപ്പെട്ടു.
എല്ലാം നല്ല ചിത്രങ്ങൾ!

Sarin July 17, 2010 at 11:09 PM  

thanks for sharing the photos
brilliant effort

mini//മിനി July 18, 2010 at 3:57 AM  

എല്ലാ വെള്ളിയാഴ്ചയും നേരത്തെ ഉണർന്നാൽ നന്നായിരിക്കും. അഭിനന്ദനങ്ങൾ.

കുഞ്ഞൂസ് (Kunjuss) July 18, 2010 at 5:06 AM  

ഉറക്കം പോയെങ്കിലെന്താ മനോഹരമായ ഫോട്ടോകള്‍ കിട്ടിയില്ലേ... ടീച്ചറുടെ നിര്‍ദേശങ്ങള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ ഫോട്ടോകള്‍ കൂടുതല്‍ മെച്ചപ്പെട്ടവയും ആയി.

Dipin Soman July 18, 2010 at 8:24 AM  

nice shots..

Sneha July 18, 2010 at 8:56 AM  
This comment has been removed by the author.
Sneha July 18, 2010 at 8:59 AM  

'കൊച്ചു സുന്ദരിയെ ' ഒരുപാട് ഇഷ്ട്ടായി ....ഉറകം കളഞ്ഞാല്‍ എന്താ...നല്ല കുറെ ഫോട്ടോസ് കിട്ടിയില്ലേ..?
എന്തെങ്കിലുമൊന്നു ത്യജിച്ചാല്‍ അല്ലെ മറ്റൊന്ന് നേടാന്‍ പറ്റു ....

Anonymous July 18, 2010 at 9:13 AM  

superB..linu .. ...
u r become titled in peak. . !

anyway super shots....!

congradz..again..>!


muthusneham

Anonymous July 18, 2010 at 9:28 AM  

gr8

പുള്ളിപ്പുലി July 18, 2010 at 10:36 AM  

എല്ലാം നല്ല ചിത്രങ്ങൾ

SajiAntony July 18, 2010 at 10:21 PM  

ഉറക്കപിച്ചില്‍ എടുത്ത ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്!!!

ബോട്ട് സ്റ്റോപ്പ്‌ - ഒരു ഡോകുമെന്ററി ഷോട്ട് ആയിട്ടു പരിഗണിക്കാം. ഇത് ബഹ്രൈനിലെ ലോക്കല്‍ ആള്‍ക്കാര്‍ സൊറ പറഞ്ഞും, ചായ കുടിച്ചും, ഹുക്കയും വലിച്ചിരിക്കുന്ന ഉരു ഇടം ആണ്.
ബഹറിനില്‍ ഇത് പലയിടത്തും കാണാന്‍ പറ്റും.

മത്തായിച്ചന്‍ ഇന്‍ ആക്ഷന്‍-മത്തായിചെന്റെ reflection ഷോട്ട് ആയിരുന്നെങ്കില്‍ കുറച്ചൂടെ നന്നയിരുനെന്നെ.

മുഹരക് പാലവും, ബഹ്‌റൈന്‍ വേള്‍ഡ് ട്രേഡ് സെന്ററും, ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറും - കടലിന്റെ ബ്ലൂ കളര്‍ നന്നായിട്ടുണ്ട്. ഫോട്ടോയുടെ ലെഫ്ടില്ലുള്ള ഉള്ള ഓളങ്ങള്‍ Rules ഓഫ് തേര്‍ഡ് ഇന്റെ ഒരു പോയിന്റ്‌ ഓഫ് ഇന്റെരെസ്റ്റ്‌ഇല്‍ ആണെന്ന് ശ്രദ്ധിക്കുക

പ്രതിബിംബം - ഇവിടെ horizontal framing കുറച്ചൂടെ നന്ന്യിരുന്നെനെ

ഇതാ കണ്ണാടിയില്‍ നോക്കി ഇരിക്കുന്ന ഒരു സുമുഖന്‍‍ - നന്നായിട്ടുണ്ട്

ഒരു കൊച്ചു സുന്ദരി - കൊള്ളാം.... reflection മുഴുവനും എടുത്തില്ല ... എടുതിരുന്നേല്‍ excellent ആയേനെ

SajiAntony July 18, 2010 at 10:25 PM  

അക്കരെ കാണുന്നത് മനാമയിലെ കെട്ടിടങ്ങള്‍... ബഹറിന്റെ തലസ്ഥാന നഗരി.......

love this shot...i like the reflection of world trade centre in between the wood...

Anonymous July 25, 2010 at 1:40 PM  

Great man!!!!!!

anjali October 20, 2010 at 12:32 PM  

i dont know u.but ur snaps -very nice...keep it up.

Anonymous October 20, 2010 at 12:33 PM  

i dnt know u...bt ur pics r very nice

Related Posts with Thumbnails

മുഴുവന്‍ പോസ്റ്റുകളും ഇവിടെ കാണാം

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

www.flickr.com
This is a Flickr badge showing public photos and videos from linudsign. Make your own badge here.

വരകളും, വാക്കുകളും

യാത്രകള്‍ ഡോട്ട് കോം

എന്റെ കൂട്ടുകാര്‍

ഇവിടം സന്ദര്‍ശിച്ചവര്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP